Loading ...

Home International

കുഞ്ഞു ഇവയെ മുത്തമിട്ട് പോപ്; മലയാളി കുടുംബത്തിന് ഇത് അനുഗ്രഹീത മുഹൂര്‍ത്തം

പോപ് ഫ്രാൻസിസിന്റെ അമേരിക്ക സന്ദർശനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. കൊച്ചുകുട്ടികൾ പോപ്പിന് പ്രിയപ്പെട്ടവരാണെന്നതു പറയേണ്ട കാര്യമില്ല. അല്ലെങ്കിൽപ്പിന്നെ സുരക്ഷാ ഭടന്മാർ തടഞ്ഞുവച്ചിട്ടും സോഫിയ ക്രൂസ് എന്ന അഞ്ചുവയസുകാരിയെ പോപ്പ് മാടിവിളിക്കുകയും അവളുടെ സങ്കടം കേൾക്കുകയും ചെയ്യുമായിരുന്നില്ല. ഇതിനിടെ ഫിലാഡൽഫിയ സന്ദർശനവേളയിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടി അവിടെ അരങ്ങേറിയിരുന്നു. പോപ്പിനെ ഒരു നോക്കു കാണാൻ തിക്കും തിരക്കും കൂട്ടി ആളുകൾ കണ്ണുനട്ടിരിക്കെ മലയാളിയായ ഒന്നരവയസുകാരി ഇവക്കുട്ടിയ്ക്ക് പോപ്പ് മുത്തം നൽകി അനുഗ്രഹിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം പോപ്പിനെ കാത്തു നിന്ന പെൺകുഞ്ഞിനെ പൊക്കിപ്പിടിച്ചിരിക്കുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് കുഞ്ഞു ഇവയെ പെട്ടെന്ന് എടുത്ത് പോപ്പിനു സമീപത്തേക്ക് കൊണ്ടുപോയത്. ഇവയെ ആശ്ലേഷിക്കുകയും നെറ്റിയിൽ സ്നേഹചുംബനം നൽകുകയും ചെയ്തു അദ്ദേഹം.

പോപ് ഇവയെ അനുഗ്രഹിച്ചത് അത്ഭുതമായിട്ടാണ് തോന്നുന്നതെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട് സ്വദേശിയായ വിവേകിന്റെയും തൃശൂർ സ്വദേശി ചന്ദനയുടെയും ഇളയ മകളാണ് ഇവ വിവേക്. കോഴിക്കോട് കുന്നമംഗലത്ത് മണ്ണനാൽ വീട്ടില്‍ ഡോക്ടർ ജോസ് കുര്യാക്കോസിന്റെ പുത്രനാണ് വിവേക്. ഇരുവരും ന്യൂയോർക്കില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. വിവേക് കഴിഞ്ഞ പത്തുവർഷമായും ചന്ദന ആറു വർഷമായും ന്യൂയോർക്കിൽ സ്ഥിരതാമസമാണ്. ഇരുവര്‍ക്കും ഏഥൻ എന്ന പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട്.
Pope francis

Related News