Loading ...

Home Kerala

സോഷ്യൽ മീഡിയകളിൽ ആഭ്യന്തരമന്ത്രിയ്ക്കെതിരെ വിമർശനം;ഋഷിരാജ് സിംഗിനെ കെഎസ്ഇബി ആന്റി തെഫ്റ്റ് സ്‌ക്വാഡില്‍നിന്ന് മാറ്റിയത് എന്തിനാണെന്ന വിശദീകരണവുമായി രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയകളിലെ വിമർശനത്തോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പൊലീസ്‌സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ഋഷിരാജ് സിംഗ് ഡിജിപിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതുകൊണ്ടാണു അദ്ദേഹത്തെ പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചതെന്ന് ചെന്നിത്തല അറിയിച്ചു.സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും സിംഗ് സൂചിപ്പിച്ചിരുന്നതായും കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ് സിംഗ് എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംഎഡിജിപി ഋഷിരാജ് സിംഗിനെ കെഎസ്ഇബി ആന്റിതെഫ്റ്റ്‌സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യവും അസ്ഥാനത്തുള്ളതുമാണ്. പൊലീസ്‌സേനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഡി ജി പി യെ നേരില്‍ കണ്ട് അറിയിച്ചതിന്‍ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചത്. സേനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ്‌സിംഗ്.ഇന്ന് കേരളാ പൊലീസ്്് അക്കാഡമയില്‍ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയര്‍ന്ന സല്യുട്ട് വിവാദവും അനാവശ്യവുമായിരുന്നു. അതിന് ശേഷം ഋിഷിരാജ്‌സിംഗ് ഫോണില്‍എന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നല്‍കിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രചരിച്ച വാര്‍ത്തകളാണിതെല്ലാം. യാതൊരുഅടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആലോചിക്കേണ്ടതാണ്.

Related News