Loading ...

Home Gulf

അബുദാബി നഗരത്തില്‍ ട്രക്കുകള്‍ക്ക് വിലക്ക്

അബുദാബി: പുതുവത്സര ആഘോഷങ്ങളെ മുന്‍ നിര്‍ത്തി അബുദാബി നഗരത്തില്‍ ട്രക്കുകള്‍ക്ക് വിലക്ക്. ഡിസംബര്‍ 31 മുതല്‍ ജനുവരി ഒന്ന് വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലുണ്ടാകുന്ന തിരക്ക് മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു തീരുമാനം.

പൊതുഗതാഗത വകുപ്പിന്‍റെ സഹരണത്തോടെ ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Related News