Loading ...

Home Europe

സന്ദര്‍ലാന്‍ഡില്‍ ക്രിസ്മസ് സംഗമവും പുതുവര്‍ഷാഘോഷവും ഡിസംബര്‍ 29, 31 തീയതികളില്‍

സന്ദര്‍ലാന്‍ഡ് : സന്ദര്‍ലാന്‍ഡ് മലയാളികള്‍ ക്രിസ്മസ് സംഗമവും പുതുവത്സരാഘോഷവും ഡിസംബര്‍ 29 (ശനി), 31 (തിങ്കള്‍) തീയതികളില്‍ ആഘോഷിക്കുന്നു. സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കും . സെന്‍റ് ജോസഫ്സ് ചര്‍ച്ച്‌ വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും . ക്രിസ്മസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

പുതുവര്‍ഷത്തെ പ്രാഥനകളോടെ വരവേല്‍ക്കാന്‍ ഡിസമ്ബര്‍ 31 ന് (തിങ്കള്‍) രാത്രി 8.00 നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെ സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂക്ഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Related News