Loading ...

Home National

മു​ത്ത​ലാ​ക്ക് ബില്‍ ലോക്സഭയില്‍ പാസായി: കോ​ണ്‍​ഗ്ര​സ്, എ​ഡി​എം​കെ ക​ക്ഷി​ക​ള്‍ വാ​ക്കൗ​ട്ട് ന​ട​ത്തി

ന്യൂ ഡല്‍ഹി: മുത്തലാക്ക് ബില്‍ ലോക്സഭയില്‍ പാസായി. ഓര്‍ഡിനന്‍സിനു പകരമായി ഇറക്കിയ ബില്ലാണു പാസാക്കിയത്. അതേസമയം കോണ്‍ഗ്രസ്, എഡിഎംകെ കക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇരു കക്ഷികളും നിര്‍ദേശിച്ച ഭേദഗതികള്‍ അഗീകരിക്കാത്തതിലാണ് പ്രതിഷേധം. ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബില്‍ സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്‍ക്കാര്‍ തള്ളി. നിലവിലുള്ള ബില്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് സഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബില്ലിനെ അനുകൂലിച്ച്‌ 245 പേരും എതിര്‍ത്ത് 11 പേരും വോട്ടുചെയ്തു.

Related News