Loading ...

Home youth

ഡോക്ടറാകാൻ ആഗ്രഹിച്ചു ഒടുവിൽ മിലിറ്ററി നഴ്സിങ്ങിൽ മഞ്ജു ഒന്നാമതെത്തി

ഷാജി ഇടപ്പള്ളി 
കൊച്ചി : കുട്ടിക്കാലം മുതൽ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചെങ്കിലും അഡിമിഷൻ ലഭിച്ചത് മിലിട്ടറി നഴ്‌സിംഗിനാണ്. ഒടുവിൽ ഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ ജേതാവായ കൊച്ചി സ്വദേശി മഞ്ജു ബാബുവിന് തികഞ്ഞ സംതൃപ്തി. തൃപ്പൂണിത്തുറ മരട് അയിനിനട കണ്ണേങ്കാട്ട് വീട്ടില്‍ കാക്കനാട് à´—à´µ. പ്രസ്സ് ജീവനക്കാരനായ à´Žà´‚ ബിജുവിന്റെയും മെറീനയുടെയും മകളാണ്. ഷൊർണ്ണൂർ പ്രസ്സിൽ ബാബു  ജോലിചെയ്തുകൊണ്ടിരുന്ന കാലയളവിൽ  ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മഞ്ജുവിന്റെ പഠനം. ഉറ്റ ചങ്ങാതി ഒറ്റപ്പാലം എംഎൽഎ à´Žà´‚ ഹംസയുടെ മകൾ റീമയായിരുന്നു. റീമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൂരിപ്പിച്ചു നൽകിയ മിലിട്ടറി നഴ്സിങ്ങിനുള്ള  അപേക്ഷയിൽ ഒപ്പിട്ടു നൽകിയത്. അപേക്ഷ  അയച്ചതും കൂട്ടുകാരിയായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
എംബിബിഎസ് പഠനത്തിനായി എൻട്രൻസ് എഴുതിയെങ്കിലും ആദ്യ ഘട്ടത്തിൽ പ്രവേശം ലഭിച്ചില്ല. പിന്നെ അമിതമായ ഫീസ് നൽകി പഠിക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ മഞ്ജു à´† മോഹം ഉപേക്ഷിച്ചു. അപ്പോഴാണ്‌ യാദൃശ്ചികമായി മിലിറ്ററി നഴ്സിങ് പ്രവേശനം ലഭിച്ചത്. എന്നാൽ ഒന്നിച്ച് അപേക്ഷ അയച്ച കൂട്ടുകാരികൾക്കൊന്നും അഡ്മിഷൻ ലഭിക്കാത്തതിനാൽ ആദ്യം വിഷമം തോന്നി. പിന്നീട് അവരൊക്ക മറ്റു പല മേഖലകളിലേക്ക് പോയി.ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ  നഴ്‌സാകണമെന്ന  താല്പര്യം ഉണ്ടായിരുന്നതിനാൽ മഞ്ജുവിന് അതും സന്തോഷമായി. ഇതിപ്പോൾ രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ കിട്ടിയ അവസരമായതിനാൽ ഒരുപാട്  സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. സഹോദരന്‍ മനു മരട് മാങ്കായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ബംഗ്ലൂര് കമാന്റ് (എയർ ഫോഴ്‌സ് ) ഹോസ്പിറ്റലില്‍  ലെഫ്റ്റനൻറ്  മഞ്ജുവിന് നിയമനം ലഭിച്ചു. കഴിഞ്ഞ വർഷവും മലയാളിയായ  ഇടപ്പള്ളി സ്വദേശി രേഷ്മ അജിത്താണ്  ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

Related News