Loading ...

Home National

മേഘാലയൻ ഖനിയിലേക്ക് ഒടുവിൽ ശേഷിയുള്ള പമ്പുകൾ എത്തുന്നു

ഷില്ലോങ് :ലജ്ജാകരമായ അനാസ്ഥക്കൊടുവിൽ മേഘാലയൻ ഖനിയിലേക്ക് ഒടുവിൽ ശേഷിയുള്ള പമ്പുകൾ എത്തുന്നു. 17 പേര്‍ കുടുങ്ങിയ മേഘാലയയിലെ ഖനിയില്‍ വെള്ളം വറ്റിക്കാന്‍ സഹായിക്കാമെന്നു പമ്പ്  നിര്‍മാണ കമ്പനിയായ കിര്‍ലോസ്കര്‍ ബ്രദേഴ്സിന്റെ വാഗ്ദാനം. ശേഷിയേറിയ പമ്പുകള്‍ ഇതിനായി ഉപയോഗിക്കും. 2 സംഘങ്ങളായി കമ്പനിയുടെ രക്ഷാപ്രവര്‍ത്തകര്‍ ഖനിയുടെ പരിസരത്തെത്തി. വ്യോമസേന, കോള്‍ ഇന്ത്യ സംഘങ്ങള്‍ ഇന്നെത്തും. ഇതോടെ രക്ഷാപ്രവര്‍ത്തനം സജീവമാകുമെന്നാണു പ്രതീക്ഷ.

ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ പമ്പിങ് നിര്‍ത്തി വച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ജലനിരപ്പ് കുറയാത്തതാണ് കാരണം. കിര്‍ലോസ്കര്‍ കമ്പനി ഉന്നതരുമായി താന്‍ സംസാരിച്ചെന്നും കേരളത്തിലെ പ്രളയത്തിനുപയോഗിച്ച പമ്പുകള്‍ ഖനിയില്‍ ഉപയോഗിക്കാമെന്നു നിര്‍ദേശം നല്‍കിയതായും ശശി തരൂര്‍ എംപി. ട്വീറ്റ് ചെയ്തു. ഇത് സര്‍ക്കാര്‍ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പമ്പ് എത്താഞ്ഞതും ക്രൈയ്ൻ ഓപ്പറേറ്റർ ക്രിസ്തു മസ് ആഘോഷത്തിന് ലീവ് എടുത്തതും ദേശീയ മാധ്യമങ്ങൾ  വാർത്തയാക്കിയിരുന്നു. തായ്‌ലൻഡ്  ഗുഹയിൽ കുടുങ്ങിയകുട്ടികളെ രക്ഷിക്കാൻ ഇന്ത്യയിൽനിന്നും കേന്ദ്ര ഇടപെടലിൽ പമ്പുകൾ അയച്ചിരുന്നു. ഈമാസം 13 നു ആണ് തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്.

പ്രദേശത്തേക്കുള്ള തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ ശ്രമം തുടങ്ങി. ഖനിയില്‍ കുടുങ്ങിയവര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന സൂചന ശരിയല്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. ഖനിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത് കെട്ടിക്കിടന്ന വെള്ളം ദുഷിച്ചതു കൊണ്ടാകാമെന്ന് അവര്‍ പറയുന്നു .

Related News