Loading ...

Home sports

ബോക്സിംഗ് ‍ഡേയില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ; അരങ്ങേറ്റക്കാരനായി മായങ്ക്

മെൽബണ്‍: നാളെ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റു ടീമുകളില്‍ നിന്ന് മാറ്റം വരുത്തിയാണ് പുതിയ പ്രഖ്യാപനം. ഓപ്പണിംഗ് താരങ്ങായ കെ എൽ രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തി രോഹിത് ശർമ, രവീന്ദ്ര ജഡേജ, മായങ്ക് അഗർവാള്‍ എന്നിവർക്ക് ടീമില്‍ അവസരം നല്‍കി.

പരുക്കേറ്റ രവിചന്ദ്ര അശ്വിന് മൂന്നാം മൽസരം നഷ്ടമാകും. അതേസമയം ടീമില്‍ ഓരേയൊരു സ്പിന്‍ സാന്നിധ്യം രവീന്ദ്ര ജഡേജയാണ്.  ഉമേഷ് യാദവിന് പകരക്കാരനായാണ് ജഡേജ ടീമിൽ എത്തിയത്.
ബോക്സിംഗ് ഡേ ടെസ്റ്റിൽ പതിവായി എതിരാളികളെ തകർത്ത ചരിത്രമാണ് ഓസീസിന്‍റേത്. ഈ ചരിത്രം തിരുത്താനാകും ടീം ഇന്ത്യയുടെ പരിശ്രമം. രണ്ട് മൽസരങ്ങള്‍ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിട്ടുണ്ട്. അതിനാൽ മൂന്നാം മൽസരം നിർണായകമാകും.
 

ഇന്ത്യ പ്ലേയിങ് ഇലവൻ– വിരാട് കോഹ്‍ലി, മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുമ്ര

Related News