Loading ...

Home health

ജനിക്കും മുമ്പേ വൈകല്യം തിരിച്ചറിയാനുള്ള ഉപകരണം റെഡി

ബോസ്റ്റണ്‍: ജനിക്കുന്നതിന് മുമ്പ് കുട്ടികളിലെ വൈകല്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തി. ശാസ്ത്ര ലോകത്തെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായി കണക്കാക്കാവുന്ന ഇത് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.
അമ്മയുടെ വിരലില്‍ ധരിച്ചാണ് കുട്ടികളിലെ വൈകല്യം തിരിച്ചറിയാനാവുക. മൃദുവും വിഷകരവുമല്ലാത്ത ഈ ഉപകരണത്തിന് ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുട്ടിയുടെ വൈകല്യങ്ങള്‍ നിര്‍ണ്ണയിക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം.
ചികിത്സകള്‍ ആരംഭിക്കുന്നതിന് വൈകല്യങ്ങള്‍ നേരത്തേ അറിയുന്നതാണ് ഉത്തമമെന്നാണ് വൈദ്യലോകം പറയുന്നത്.
സെന്‍സിങ് ലായനിയായി അറിയപ്പെടുന്ന ഉപകരണത്തിന്റെ ദ്രവ്യഭാഗത്തില്‍ അടങ്ങിയിരിക്കുന്നത് പൊട്ടാസ്യം അയോഡൈഡാണ്. കൂടാതെ ഗ്ലിസറിനും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിരലില്‍ ഈ ഉപകരണം ധരിക്കുന്നതോടെ കുഞ്ഞിന്റെ വിരലിന്റെ സ്പന്ദനം അമ്മയുടെ വിരലിലും തുടിക്കുന്നു. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ പുറത്ത് വിട്ടിട്ടില്ല.

Related News