Loading ...

Home National

ന്യൂനമര്‍ദം ചുഴലിക്കാറ്റാവുന്നു; ഫേതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്‌

ചെന്നൈ: വടക്കന്‍ തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് ഭീഷണി തീര്‍ക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്ധ്രാ തീരത്ത് കനത്ത മഴയും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ചയോടെ ആന്ധ്രയുടെ തെക്ക് കിഴക്കന്‍ തീരത്തായിരിക്കും ഫേതായ് എന്ന ചുഴലിക്കാറ്റ് വീശുക. കരയിലേക്ക് കടക്കുമ്ബോള്‍ നൂറ് മുതല്‍ 110 കിമീ വരെ ആയിരിക്കും ഇതിന്റെ വേഗത. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് 910 കിമീ അകലേയും, മച്ചിലിപട്ടണം തീരത്ത് നിന്നും 1090 കിമീ അകലേയുമാണ് ന്യുനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്.

Related News