Loading ...

Home USA

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണത സഭയ്ക്ക് അഭിമാനം മാര്‍ ആലഞ്ചേരി

ടൊറെന്റോ: പ്രവാസികളായ വിശ്വാസികള്‍ വിശ്വാസം വലിയ നിധിയായി കാത്തുസൂക്ഷിക്കുന്നതിലും കൈമാറുന്നതിലും സഭ മുഴുവന്‍ അഭിമാനിക്കുന്നെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കാനഡയിലെ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപന ശുശ്രൂഷയിലും മാര്‍ ജോസ് കല്ലുവേലിലിന്റെ അഭിഷേകച്ചടങ്ങിലും സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പ്രവൃത്തികളോട് ആത്മാര്‍ഥമായി സഹകരിക്കുന്നവരാവണം വിശ്വാസികള്‍. കാനഡയില്‍ സഭയ്ക്ക് എക്‌സാര്‍ക്കേറ്റ് അനുവദിച്ചുകിട്ടിയത് ദൈവത്തിന്റെ പദ്ധതിയാണ്. ഇതിലൂടെ ഇവിടത്തെ സഭാസമൂഹം മുഴുവന്‍ അനുഗൃഹീതരായിരിക്കയാണെ
ന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. 

ദൈവത്തിന്റെ അവര്‍ണനീയമായ ദാനമാണ് തനിക്ക് കൈവന്ന മേല്പട്ട സ്ഥാനമെന്ന് മെത്രാന്‍ പദവിയിലേക്ക് അഭിഷിക്തനായശേഷം മാര്‍ ജോസ് കല്ലുവേലില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  

അഭിഷേകച്ചടങ്ങിന്റെ അവതരണഗാന രചയിതാവും മാര്‍ ജോസ് കല്ലുവേലില്‍ത്തന്നെയായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ഒന്നിച്ചൊന്നായ് ഉണരാം.. ഉണര്‍വിന്‍ കൊടുങ്കാറ്റാകാം... കാനഡമണ്ണില്‍ കനകം കൊയ്യാന്‍... വിശ്വാസത്തിന്‍ വിത്തുവിതയ്ക്കാന്‍.. എന്ന ഗാനമാണ് മിസ്സിസാഗയില്‍ ചടങ്ങിന് മുന്നോടിയായി മുഴങ്ങിയത്.

Related News