Loading ...

Home Kerala

ഹര്‍ത്താല്‍: ബിജെപിയിലും ഭിന്നത

അനാവശ്യ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ചൊല്ലി ബിജെപിയില്‍ ചേരിപ്പോരും കേന്ദ്ര നേതൃത്വത്തിന‌് പരാതിപ്രവാഹവും. സംസ്ഥാനത്തുണ്ടായിരുന്ന കോര്‍ കമ്മിറ്റി അംഗങ്ങളുമായിപോലും ആലോചിക്കാതെ നേതൃത്വത്തിലെ ഒരു സംഘം ഏകപക്ഷീയമായാണ‌് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന‌് വി മുരളീധര പക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചതായാണ‌് വിവരം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും ഹര്‍ത്താല്‍ തീരുമാനത്തിനെതിരെ രംഗത്ത‌് വന്നു. ഹര്‍ത്താല്‍ കാര്യം ശ്രീധരന്‍ പിള്ളയെ വിളിച്ചന്വേഷിക്ക‌് എന്ന‌് സുരേന്ദ്രന്‍ ഫോണില്‍ മറുപടിയായി പറയുന്നത‌് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

സെക്രട്ടറിയറ്റിന‌് മുമ്ബിലെ സമരപന്തലില്‍ ജനറല്‍ സെക്രട്ടറി à´Žà´‚ à´Ÿà´¿ രമേശും ചിലരും ചേര്‍ന്ന‌് തീരുമാനിച്ച ശേഷം വിവരം സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചെന്നാണ‌് മുരളീധര പക്ഷത്തിന്റെ ആരോപണം. മുന്‍ പ്രസിഡന്റുമാര്‍ അടക്കമുള്ള കോര്‍ കമ്മിറ്റി അംഗങ്ങളുമായി ടെലിഫോണില്‍ അഭിപ്രായം ചോദിക്കാന്‍ പോലും കൂട്ടാക്കിയില്ല. 
അതേസമയം ഹര്‍ത്താല്‍ നടത്താന്‍ സംസ്ഥാന ഘടകം നിര്‍ബന്ധിതമായെന്നാണ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ അഞ്ച‌് മണ്ഡലങ്ങ‌ളിലെ ബൂത്ത‌് പ്രസിന്റുമാരുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞത‌്. കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായാണ‌് മോഡി സംവദിച്ചത‌്.

ഹര്‍ത്താലിനെതിരെ ബൂത്ത‌് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടപ്പോഴാണ‌് മോഡി ന്യായീകരിച്ചത‌്. സെക്രട്ടറിയറ്റിന‌് മുന്നിലെ സമരത്തെക്കുറിച്ചും അഭിപ്രായ ഭിന്നത രൂക്ഷമായി. സമരം നിര്‍ത്താന്‍ വഴികാണാതെ നേതൃത്വം കുഴയുമ്ബോള്‍ അടുത്ത സത്യാഗ്രഹിയെ തീരുമാനിക്കുന്നതും വെല്ലുവിളിയായി. സി കെ പത്മനാഭനെ ആശുപത്രിയിലേക്ക‌് മാറ്റിയാല്‍ പകരം ആരെ നിയോഗിക്കുമെന്നതാണ‌് പുതിയ വെല്ലുവിളി. എം ടി രമേശ‌ിന്റെ പേര‌് ചിലര്‍ മുന്നോട്ടുവച്ചെങ്കിലും ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലത്രേ. ശോഭ സുരേന്ദ്രന്‍ തയ്യാറാണെന്ന‌് അറിയിച്ചിട്ടുണ്ടെങ്കിലും നേതൃത്വത്തിന‌് താല്‍പ്പര്യമില്ല. പി കെ കൃഷ‌്ണദാസ‌്, കെ സുരേന്ദ്രന്‍ എന്നിവരുമായി ആലോചിച്ചെങ്കിലും ആ വഴിക്കില്ലെന്നാണ‌് ഇരുവരും അറിയിച്ചത‌്. സി കെ പത്മനാഭനെ ആശുപത്രിയിലേക്ക‌് മാറ്റുന്ന മുറയ‌്ക്ക‌് സമരം നിര്‍ത്തുന്നതും സജീവ പരിഗണനയിലാണ‌്.

Related News