Loading ...

Home Kerala

നുണയുടെ സംഘപരിവാര്‍ പരീക്ഷണം കേരളത്തിലും ; ഒന്നിനുപിറകെ മറ്റൊന്ന‌്

സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ‌്തും കള്ളങ്ങള്‍ പ്രചരിപ്പിച്ചും വര്‍ഗീയകലാപം വിതച്ച‌് രാഷ‌്ട്രീയലാഭമുണ്ടാക്കുന്ന സംഘപരിവാര്‍ പരീക്ഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രണ്ട‌് അസ്വാഭാവിക മരണങ്ങളെ ശബരിമല സമരവുമായി ബന്ധപ്പെടുത്തിയുള്ള സംഘപരിവാര്‍ ഹര്‍ത്താലുകള്‍ ഓര്‍മിപ്പിക്കുന്നത‌് ഉത്തരേന്ത്യയില്‍ നടപ്പാക്കിയ ആസൂത്രിത കൊലപാതക പരമ്ബരകളെ.

ഗോധ‌്‌ര കൂട്ടക്കൊല, മലേഗാവ‌്, മെക്കാ മസ‌്ജിദ‌് സ‌്ഫോടനങ്ങള്‍, പശുവിന്റെ പേരില്‍ നടത്തിയ കൊലപാതക പരമ്ബരകള്‍ എന്നിവയൊക്കെ സംഘപരിവാര്‍ നുണപ്രചാരണങ്ങളുടെ ഫലമായുണ്ടായതാണ‌്. ഇത്തരത്തില്‍ കേരളത്തിലും നിറഞ്ഞാടാനാണ‌് ശ്രമിക്കുന്നതെങ്കിലും ഓരോ സംഭവത്തിലും അവരുടെ തനിനിറം തുറന്നുകാട്ടപ്പെടുകയാണ‌്. നുണക്കഥകള്‍ക്ക‌് എരിവുപകരാന്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ മത്സരിക്കുന്നതും കേരളത്തിന്റെ ദുര്യോഗമാണ‌്.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കുശേഷം സംഘപരിവാര്‍ തുടരെത്തുടരെ കലാപത്തിന‌് ശ്രമിച്ചതെല്ലാം നുണക്കഥകളുണ്ടാക്കിയാ‌ണ‌്. ശബരിമലയിലേക്ക‌് സര്‍ക്കാര്‍ യുവതികളെ കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ആദ്യ നുണ. എന്നാല്‍, വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്നല്ലാതെ ഇത്തരമൊരു ഉദ്ദേശ്യവുമില്ലെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നുണക്കഥ തുടരുകയാണ‌്.

ഒന്നുപൊളിയുമ്ബോള്‍ മറ്റൊന്ന‌് 
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ നിര്‍ദേശിച്ചതിനനുസരിച്ച‌് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെയും നിരോധനാജ്ഞയുടെയും പേരിലായി അടുത്ത നുണപ്രചാരണം. ഭക്തര്‍ക്ക‌് ശബരിമലയില്‍ തീര്‍ഥാടനം നടത്താന്‍ പറ്റുന്നില്ലെന്ന‌് വ്യാപകമായി പ്രചരിപ്പിച്ചു. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പൊളിഞ്ഞു. എക്കാലത്തെയും മികച്ച തീര്‍ഥാടനകാലമാണ‌് കടന്ന‌ുപോകുന്നതെന്ന‌് ശബരിമലയിലെത്തിയ ഭക്തരും സാക്ഷ്യപ്പെടുത്തി.

പന്തളം സ്വദേശി ശിവദാസന്‍ മരിച്ചത‌് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ടായിരുന്നു. എന്നാല്‍, പൊലീസ‌് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു നുണപ്രചാരണം. രാജ്യവ്യാപകമായും ഈ കള്ളക്കഥ പ്രചരിപ്പിച്ചു. പത്തനംതിട്ട ജില്ലയില്‍ നവംബര്‍ രണ്ടിന‌് ഹര്‍ത്താലും നടത്തി.കെ സുരേന്ദ്രനെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തപ്പോള്‍ കാട്ടിക്കൂട്ടിയതും ഈ നുണക്കഥകളുടെ തുടര്‍ച്ച. ഇരുമുടിക്കെട്ട‌് സ്വയംവലിച്ച‌് താഴെയിടുകയും പൊലീസ‌് വലിച്ചെറിഞ്ഞതായി പ്രചരിപ്പിക്കുകയും ചെയ്‌തു. സിസി ടിവി ദൃശ്യം പുറത്തുവന്നതോടെ സുരേന്ദ്രന്റെ നീക്കവും പുറത്തായി.

എ എന്‍ രാധാകൃഷ‌്ണന്റെ നിരാഹാരം ഒത്തുതീര്‍ക്കണമെന്ന‌് ആവശ്യപ്പെട്ട‌് നടത്തിയ സെക്രട്ടറിയറ്റ‌് മാര്‍ച്ചിന്റെ മറവില്‍ തലസ്ഥാനത്ത‌് സംഘപരിവാര്‍ അഴിഞ്ഞാട്ടമായിരുന്നു. ഈ മാര്‍ച്ചില്‍ പൊലീസിന്റെ ഭാഗത്തുനിന്ന‌് നേരിയ പ്രത്യാക്രമണംപോലും ഉണ്ടായില്ല. എന്നാല്‍, ഒരു സ‌്ത്രീയുടെ തല പൊട്ടിയെന്ന നുണക്കഥയുണ്ടാക്കി ഹര്‍ത്താല്‍ നടത്തി. ഈ സ‌്ത്രീക്ക‌് ഒരു പരിക്കും ഉണ്ടായിരുന്നില്ലെന്ന‌് പിന്നീട്‌ വ്യക്തമായി. നുണക്കഥകളില്‍ ഒടുവിലത്തേതാണ‌് സെക്രട്ടറിയറ്റ‌് പരിസരത്ത‌് വീണുകിട്ടിയ ആത്മഹത്യ.

മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴിയുണ്ട‌്--കുടുംബപ്രശ‌്നങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്ന‌്. ഇങ്ങനെയൊരാള്‍ ജീവനൊടുക്കിയതുപോലും ശബരിമലയിലെ സര്‍ക്കാര്‍ നടപടിയില്‍ മനംനൊന്താണെന്ന‌് കഥ മെനയുമ്ബോള്‍ ബിജെപി നടത്തുന്നത‌് എത്രത്തോളം നികൃഷ്ട രാഷ‌്ട്രീയമാണെന്ന‌് വ്യക്തമാകും.

Related News