Loading ...

Home USA

വി​ദ്യാ​ര്‍​ഥി​നി​യെ ഏ​റ്റെ​ടു​ത്ത് 'എ​ന്‍റെ രാ​ജ​കു​മാ​രി' പ​ദ്ധ​തി​യു​മാ​യി വ​നി​താ കൂ​ട്ടാ​യ്മ

ന്യൂ​യോ​ര്‍​ക്ക്: കേ​ര​ള​ത്തി​ല്‍ പ​ഠി​ക്കാ​ന്‍ മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ പു​തി​യ സം​രം​ഭ​വു​മാ​യി അ​മേ​രി​ക്ക​യി​ല്‍ വ​നി​താ കൂ​ട്ടാ​യ്മ. ന്ധ​എ​ന്‍റെ രാ​ജ​കു​മാ​രി​ന്ധ (MY PRINCESS) എ​ന്ന പേ​രി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് സ്പോ​ണ്‍​സ​ര്‍ ചെ​യ്യും. പ്ര​മു​ഖ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും പ്ര​ഭാ​ഷ​ക​യു​മാ​യ ഡോ. ​നി​ഷ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി വ​നി​താ പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ് കൂ​ട്ടാ​യ്മ​ക്ക് പി​ന്നി​ല്‍.

ധ​ന​സ​ഹാ​യം ന​ല്‍​കു​ക എ​ന്ന​തി​നു​പ​രി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പൂ​ര്‍​ത്തി​യാ​ക്കു​ന്ന കു​ട്ടി​യെ അ​മേ​രി​ക്ക​യി​ലെ ഒ​രു കു​ടും​ബം ഏ​റ്റെ​ടു​ക്കും. തു​ട​ര്‍​ന്ന് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വു​ക​ള്‍ വ​ഹി​ക്കും . സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​നൊ​പ്പം പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ പി​ന്തു​ണ​യും മാ​ര്‍​ഗ നി​ര്‍​ദേ​ശ​വും ന​ല്‍​കും . ത​ങ്ങ​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി അ​മേ​രി​ക്ക​യി​ല്‍ ഒ​രു സ​ഹോ​ദ​രി അ​ല്ല​ങ്കി​ല്‍ അ​മ്മ ഉ​ണ്ടെ​ന്ന ധൈ​ര്യം പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഉ​ണ​ര്‍​ത്തു​ക​യാ​ണ് ഉ​ദ്ദേ​ശ്യം. ഹി​ന്ദു എ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും അ​പേ​ക്ഷാ ഫോ​റ​ത്തി​നും കൊ​ച്ചി​യി​ലു​ള്ള ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പ​ട​ണം 91484 4067555, 91 94460 8870691, 94001 34988

റി​പ്പോ​ര്‍​ട്ട്: ശ്രീ​കു​മാ​ര്‍ പി.

Related News