Loading ...

Home Gulf

ആ​രാ​ധ​ന​യും ആ​തു​ര​സേ​വ​ന​വും ക്രൈ​സ്ത​വ​ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ത​ല്‍ : കാ​തോ​ലി​ക്കാ ബാ​വ

കു​വൈ​ത്ത്: ആ​രാ​ധ​ന​യും ആ​തു​ര​സേ​വ​ന​വും ക്രൈ​സ്ത​വ​ദ​ര്‍​ശ​ന​ത്തി​ന്‍റെ കാ​ത​ലാ​ണെ​ന്നും, പാ​വ​പ്പെ​ട്ട​വ​രോ​ടും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ക​ട​മ നി​ര്‍​വ​ഹി​ക്കു​വാ​ന്‍ സ​ഭ​യും, സ​ഭാ​ജ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ മോ​റാ​ന്‍ മാ​ര്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ പൗ​ലോ​സ് ദ്വി​തി​യ​ന്‍ ബാ​വാ ആ​ഹ്വാ​നം ചെ​യ്തു. കു​വൈ​ത്തി​ലെ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'കു​വൈ​റ്റ് ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ​സ​മ്മേ​ള​നം' ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ. മ​ല​ങ്ക​ര​സ​ഭ​യു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നെ പ്ര​തി​രോ​ധി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണ​മാ​ണ് സ​ഭ ഒ​രു വി​ദേ​ശ​ബ​ന്ധം ആ​രം​ഭി​ച്ച​ത്. അ​ത് പി​ന്നീ​ട് ഒ​രി​ക്ക​ലും ത​ല​യൂ​രാ​ന്‍ പ​റ്റാ​ത്ത​വി​ധ​മു​ള്ള ആ​പ​ത്താ​യി തീ​ര്‍​ന്നു. അ​തി​ല്‍​നി​ന്നു​ള്ള പ​രി​പൂ​ര്‍​ണ വി​ടു​ത​ലാ​ണ് ദൈ​വ​ത്താ​ല്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട സ​ഭ​യ്ക്ക് രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ല്‍ നി​ന്നും 2017 ജൂ​ലൈ മാ​സം മൂ​ന്നാം തീ​യ​തി ല​ഭി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ അ​ത്യു​ന്ന​ത നീ​തി​പീ​ഠ​ത്തി​ല്‍ നി​ന്നും ഉ​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​യി വ​രെ ക​ണ​ക്കാ​വു​ന്ന​താ​ണ്.
 


സ​ഭ​യു​ടെ ക​ല്‍​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്ന്യാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​വം​ബ​ര്‍ 30 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ അ​ബാ​സി​യ നോ​ട്ടിം​ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് സ്വാ​ഗ​ത​വും സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ഞ്ചു ജോ​ണ്‍ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

സ​ഭ​യു​ടെ കാ​തോ​ലി​ക്കാ ദി​ന ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ സ​മാ​ഹ​ര​ണ​ത്തേ​യും വി​നി​യോ​ഗ​ത്തേ​യും സം​ബ​ന്ധി​ച്ച വി​വ​ര​ണം മ​ല​ങ്ക​ര സ​ഭാ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ജി​ജു ജോ​ര്‍​ജ്ജ്, അ​ഹ​മ്മ​ദി സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​അ​നി​ല്‍ വ​ര്‍​ഗീ​സ്, സെ​ന്‍റ് ബേ​സി​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ എം. ​മാ​ത്യൂ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. നാ​ല് ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള കാ​തോ​ലി​ക്കാ ദി​ന ധ​ന​ശേ​ഖ​രം അ​ത​തു ഇ​ട​ക​ക​ളു​ടെ ട്ര​സ്റ്റി​മാ​ര്‍ പ​രി. കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും കാ​തോ​ലി​കേ​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി​മാ​ര്‍ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കാ​തോ​ലി​ക്കാ മം​ഗ​ള​ഗാ​ന​ത്തോ​ടെ സ​മ്മേ​ള​നം പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ര്‍​ട്ട്: സ​ലിം കോ​ട്ട​യി​ല്‍

Related News