Loading ...

Home National

സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണര്‍

മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറായി സുനില്‍ അറോറ ഞായറാഴ‌്ച ചുമതലയേറ്റു. à´’ പി റാവത്ത‌് ശനിയാഴ‌്ച വിരമിച്ചതോടെയാണ‌് അറുപത്തിരണ്ടുകാരനായ അറോറ സ്ഥാനമേറ്റത‌്. 2019ലെ പൊതുതെരഞ്ഞെടുപ്പും ജമ്മു കശ‌്മീര്‍, à´’à´¡à´¿à´·, മഹാരാഷ‌്ട്ര, ഹരിയാന, ആന്ധ്രപ്രദേശ‌്, അരുണാചല്‍പ്രദേശ‌്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക‌് നടക്കുന്ന തെരഞ്ഞെടുപ്പുകളും സുനില്‍ അറോറയുടെ നേതൃത്വത്തിലാകും. -രാജ്യത്ത‌് നീതിപൂര്‍വവും സ്വതന്ത്രവും വിശ്വസ‌്തവും നിഷ‌്പക്ഷവും ധാര്‍മികവുമായ നിലയില്‍ തെരഞ്ഞെടുപ്പ‌് നടത്തുമെന്ന‌് അറോറ പറഞ്ഞു. 
സൈനികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടുരേഖപ്പെടുത്താനുള്ള സാഹചര്യം ഉറപ്പാക്കും.
2019 പൊതു തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ കമീഷന്‍ തുടങ്ങിയതായും അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജസ്ഥാന്‍ കേഡറിലുള്ള ഐഎഎസ‌് ഉദ്യോഗസ്ഥനായ അറോറയ‌്ക്ക‌് മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണര്‍ പദവിയില്‍ മൂന്നുവര്‍ഷം കാലാവധിയുണ്ട‌്. ധന, ടെക‌്സ‌്റ്റൈല്‍സ‌് മന്ത്രാലയത്തിലും പ്ലാനിങ്‌ കമീഷനിലും ഉന്നതപദവികള്‍ വഹിച്ചു. വാര്‍ത്താ വിതരണപ്രക്ഷേപണ വകുപ്പ‌് സെക്രട്ടറി, തൊഴില്‍ നൈപുണ്യ വികസനവകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ‌്തിലാണ‌് തെരഞ്ഞെടുപ്പ‌് കമീഷണറായി നിയമിതനായത‌്.

Related News