Loading ...

Home International

സ്വന്തം മണ്ണില്‍ തീവ്രവാദം ആഗ്രഹിക്കുന്നില്ല: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രി എന്ന നിലയില്‍ മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും സ്വന്തം മണ്ണില്‍ ഭീകരവാദം നടത്താന്‍ പാകിസ്ഥാന് താല്പര്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. നിരവധി സ്ഫോടന പരമ്ബരകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കുപ്രസിദ്ധനായ തീവ്രവാദിയാണ് ദാവൂത് ഇബ്രാഹിം. 1993ല്‍ മുംബൈയില്‍ 12 ഇടങ്ങളിലായി നടന്ന സ്ഫോടന പരമ്ബരയില്‍ 257ലധികം പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റി ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു. ദാവൂത് നിലവില്‍ പാകിസ്ഥാനിലുണ്ടെന്നാണ് സ്ഥിതീകരണം.

Related News