Loading ...

Home Europe

ന​ഴ്സു​മാ​ര്‍​ക്ക് സ​ന്തോ​ഷ​വാ​ര്‍​ത്ത: യു​കെ​യി​ല്‍ ഐ​ഇ​എ​ല്‍​ടി​എ​സ് സ്‌​കോ​ര്‍ കു​റ​ച്ചേ​ക്കും

ലണ്ടന്‍: യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസമായി ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുത്താനുള്ള ശിപാര്‍ശയുമായി യുകെയിലെ നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി). പുതിയ ശിപാര്‍ശ അനുസരിച്ചു ഓവറോള്‍ ആയി ലഭിക്കുന്ന ഏഴ്‌ സ്‌കോറില്‍ റൈറ്റിംഗ് മോഡ്യൂളിന് 6 .5 മതിയാകും. എന്നാല്‍ റീഡിംഗ് , സ്‌പീക്കിംഗ്, ലിസനിംഗ്‌ മൊഡ്യൂളുകള്‍ക്കു ഏഴു തന്നെ സ്‌കോര്‍ ആയി വേണം. അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നിലവില്‍ യുകെയിലെ എന്‍എച്‌എസ് ആശുപത്രികളില്‍ ഉള്‍പ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം ആണ് നേരിടുന്നത്. ഐഇഎല്‍ടിഎസ് സ്‌കോറില്‍ ഇളവ് വരുന്നതോടെ മിടുക്കരായ കൂടുതല്‍ നഴ്സ്മാരെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ യുകെയില്‍ എത്തിക്കാമെന്നാണ് എന്‍എംസി പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന അനേകം കണ്‍സള്‍ട്ടേഷനുകള്‍ക്കു ശേഷമാണ് ഐഇഎല്‍ടിഎസ് സ്‌കോറില്‍ കുറവ് വരുത്താനുള്ള ശിപാര്‍ശയിലേക്ക് എന്‍എംസി എത്തിച്ചേര്‍ന്നത്. 

നിലവില്‍ ഉള്ളതുപോലെ തന്നെ റൈറ്റിംഗ് ഒഴികെ ഉള്ള മൊഡ്യൂളുകള്‍ക്കു മിനിമം ഏഴും, ഓവര്‍ ഓള്‍ സ്‌കോര്‍ ഏഴും ആയിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് à´ˆ ആനുകൂല്യം ലഭിക്കുക. ഐഇഎല്‍ടിഎസ് പാസായി എന്നതുകൊണ്ട് മാത്രം നിലവിലെ നിയമം അനുസരിച്ചു യുകെ യില്‍ ജോലി ലഭിക്കുകയില്ല. എന്‍എംസി രജിസ്ട്രേഷന്‍ നടത്തുന്നതിന് വേണ്ട മിനിമം യോഗ്യത ആണ് ഐഇഎല്‍ടിഎസ്. നാട്ടില്‍ വച്ച്‌ തന്നെ നടത്തുന്ന ഒരു പരീക്ഷയില്‍ പങ്കെടുത്തു (ഓണ്‍ലൈന്‍) വിജയിക്കുകയും തുടര്‍ന്ന് യുകെയില്‍ എത്തിയ ശേഷം ഒരു പ്രാക്ടിക്കല്‍ ടെസ്റ്റ് കൂടി പാസായാല്‍ മാത്രമേ പിന്‍ നമ്ബര്‍ ലഭിച്ചു രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കു. 

à´ˆ പരീക്ഷകള്‍ എല്ലാം പാസായാല്‍ തുടര്‍ന്ന് ബ്രിട്ടനില്‍ തുടരാനും ആശുപത്രികളിലും, നഴ്സിംഗ് ഹോമുകളിലും ഒക്കെ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുകയും ചെയ്യും. നിലവില്‍ ഇത്രയും കടമ്ബകള്‍ പാസായാല്‍ മാത്രമേ യുകെയില്‍ എത്താന്‍ സാധിക്കു എന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ് . ബ്രിട്ടനില്‍ പോകാന്‍ ഐഇഎല്‍ടിഎസ് ആറര മാത്രം മതി എന്ന നിലയില്‍ ഉള്ള വ്യാജ പ്രചാരണങ്ങളില്‍ ഉദ്യോഗാര്‍ഥികളായ നഴ്സുമാര്‍ വീണ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. 

നിലവില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനോ, യുകെയിലേക്ക് വരുന്നതിനോ നാട്ടിലുള്ള ഏജന്‍സികള്‍ക്കു പണം നല്‍കേണ്ട കാര്യവും ഇല്ല സൗജന്യമായാണ് മിക്കവാറും എല്ലാ ഏജന്‍സികളും ഇവ ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപക് മുഖേന à´ˆ അടുത്ത് തന്നെ സൗജന്യ റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ട് . 

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എന്‍എംസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 

ഷൈമോന്‍ തോട്ടുങ്കല്‍

Related News