Loading ...

Home peace

'അശുദ്ധി'യുടെ മനുസ‌്മൃതി കാഴ‌്ചപ്പാട‌്

വാക്കുകള്‍ ചിലപ്പോള്‍ ചരിത്രരേഖകളേക്കാള്‍ ഉച്ചൈസ്തരം, ഒരു കാലഘട്ടത്തെക്കുറിച്ച്‌ ഉദ‌്ഘോഷിക്കും എന്ന് പ്രശസ്ത ചരിത്രപ്രതിഭയായ എറിക്ഹോബ്സ്ബോം പറഞ്ഞത്, മലിനപ്പെടുത്തുക, അശുദ്ധമാക്കുക എന്നര്‍ഥമുള്ള ഇംഗ്ലീഷിലെ 'Defile' എന്ന വാക്കിനെ സംബന്ധിച്ചിടത്തോളം, നൂറുശതമാനവും പ്രസക്തമാണ്.

അശുദ്ധിയെന്നൊരു വാക്കിന്റെ കോടതിവ്യാഖ്യാനമാണ്, ക്ഷേത്രപ്രവേശന സമരങ്ങളെത്തന്നെ അനിവാര്യമാക്കിയതെന്നറിയുമ്ബോള്‍, ആദ്യം ആരുമൊന്ന് അമ്ബരക്കും. വാക്കുകള്‍ ചിലപ്പോള്‍ ചരിത്രരേഖകളേക്കാള്‍ ഉച്ചൈസ്തരം, ഒരു കാലഘട്ടത്തെക്കുറിച്ച്‌ ഉദ‌്ഘോഷിക്കും എന്ന് പ്രശസ്ത ചരിത്രപ്രതിഭയായ എറിക്ഹോബ്സ്ബോം പറഞ്ഞത്, മലിനപ്പെടുത്തുക, അശുദ്ധമാക്കുക എന്നര്‍ഥമുള്ള ഇംഗ്ലീഷിലെ 'Defile' എന്ന വാക്കിനെ സംബന്ധിച്ചിടത്തോളം , നൂറുശതമാനവും പ്രസക്തമാണ് . 1924 ലെ ചരിത്രപ്രസിദ്ധമായ വൈക്കം സമരനായകനായ ദേശാഭിമാനി à´Ÿà´¿ കെ മാധവന്‍ , ' മലിനപ്പെടുത്തല്‍ ' എന്നര്‍ഥത്തിലുള്ള ഒരു വാക്ക് , നമ്മുടെ നീതിന്യായവ്യവസ്ഥയെയും ജനാധിപത്യജീവിതത്തെയാകെയും എങ്ങനെ മലിനപ്പെടുത്തിയെന്ന് ആചാര്യ പി സി റായിയുമായുള്ള സംഭാഷണത്തില്‍ വിശദമാക്കിയിട്ടുണ്ട ‌ ് . à´…à´¤ ‌ ് ഇപ്പോഴത്തെ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തെടുക്കുന്നത് , ശബരിമലയെ സംഘര്‍ഷകേന്ദ്രമാക്കാനുള്ള സംഘപരിവാര്‍ സമീപനങ്ങളുടെ യഥാര്‍ഥകാരണം എളുപ്പത്തില്‍ കണ്ടെടുക്കാന്‍ സഹായിക്കും . 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട 1885 ലാണ് , ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ ശിവപ്രതിഷ്ഠക്കും മൂന്നുവര്‍ഷംമുമ്ബാണ് , വിശാഖപട്ടണത്തിലെ ഒരു ശിവക്ഷേത്രത്തില്‍ ഒരു കീഴ്ജാതിക്കാരന്‍ അഭിഷേകം നടത്തിയ സംഭവം കോടതിയിലെത്തിയത് . ഒരു ശിവരാത്രി നാളിലാണ് , ശിവലിംഗത്തില്‍ കരിക്കിന്‍വെള്ളംകൊണ്ട് ജാതിയില്‍ തട്ടാന്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഭക്തന്‍ , ആ ക്ഷേത്രത്തിലെതന്നെ രണ്ട് ബ്രാഹ്മണപുരോഹിതന്മാരുടെ മന്ത്രോച്ചാരണത്തോടൊപ്പം അഭിഷേകം നിര്‍വഹിച്ചത് . ക്ഷേത്രത്തിലെതന്നെ മറ്റൊരു ബ്രാഹ്മണപുരോഹിതന്‍ , താഴ്ന്ന ജാതിക്കാരനായ തട്ടാന ‌ ് സ്വയം അഭിഷേകം നടത്താന്‍ അവകാശമില്ലെന്നും ഇതാചാരലംഘനമാണെന്നും ബഹളംവച്ചു . തുടര്‍ന്ന് ക്ഷേത്രം പുണ്യാഹംതളിച്ച്‌ ശുദ്ധമാക്കി . ബഹളത്തിനിടയില്‍ താന്‍ അഭിഷേകംചെയ്ത ശിവലിംഗം താനുണ്ടാക്കിയതാണെന്നും എന്റെ ഈശ്വരനെ പൂജിക്കാന്‍ എനിക്കവകാശമുണ്ടെന്നും തട്ടാന്‍ വാദിച്ചു .

പുണ്യാഹം നടത്തി ക്ഷേത്രം ശുദ്ധീകരിച്ച യാഥാസ്ഥിതിക പുരോഹിതര്‍ കോടതിയെ സമീപിച്ചു . കോടതി ആ തട്ടാനെ അഭിഷേകം നടത്തിയതിന്റെപേരില്‍ ശിക്ഷിച്ചില്ല . എന്നാല്‍ തട്ടാന്‍ ശിവലിംഗത്തില്‍ അഭിഷേകം നടത്തിയത് , ക്ഷേത്രത്തെ അശുദ്ധപ്പെടുത്തലായി വിധിക്കുകയും ചെയ്തു ! വിചിത്രമെന്ന് തോന്നാവുന്ന ഈയൊരു സംഭവം നടന്നിട്ടില്ലായിരുന്നെങ്കില്‍ , ക്ഷേത്രപ്രവേശനത്തിനുവേണ്ടി , അധഃസ്ഥിതര്‍ എന്നാക്ഷേപിക്കപ്പെട്ടവര്‍ക്ക് സമരമേ നടത്തേണ്ടിവരുമായിരുന്നില്ല . സത്യത്തില്‍ ഭക്തനായ ഒരാള്‍ , ഭൂമിയിലെ ഏറ്റവും ശുദ്ധമായ കരിക്കിന്‍വെള്ളംകൊണ്ട് തന്റെ ഇഷ്ടമൂര്‍ത്തിയില്‍ അഭിഷേകം നടത്തുമ്ബോള്‍ , സാധാരണഗതിയില്‍ മാനുഷിക പക്ഷത്തുനിന്നും ആത്മീയപക്ഷത്തുനിന്നും ആലോചിച്ചാല്‍ അതിലൊരു അശുദ്ധിയും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല . ചോര , ചലം , മലം , മൂത്രം , ചളി തുടങ്ങി അഴുക്കാക്കുന്ന ഒരു വസ്തുവിന്റെയും പ്രശ്നം അവിടെയുണ്ടായിരുന്നില്ല . ആണായതിനാല്‍ ആര്‍ത്തവചോരയുടെയും !

295- ാം വകുപ്പ ‌ ് 
എന്നിട്ടും എന്തുകൊണ്ടാണ് , ഇന്ത്യന്‍ പീനല്‍കോഡിലെ 295- ാം വകുപ്പ്തന്നെ ഉപയോഗിച്ച്‌ , ' മലിനമാക്കുക ' എന്ന ആശയത്തെ ' വൃത്തികേടാക്കുക ' എന്ന പ്രാഥമികാര്‍ഥം പരിഗണിക്കാതെ , ' അയിത്തമാക്കുക ' എന്ന ' നീചമായ അര്‍ഥം ' കോടതി അംഗീകരിച്ചത് ! ' മനുസ്മൃതി ' അനുസരിച്ചാണെങ്കില്‍ , കീഴ്ജാതിക്കാരുടെ ജീവിതമാകെത്തന്നെ മ്ലേച്ഛമാണെന്ന് വാദിക്കാവുന്നതാണ് . എന്നാല്‍ , എന്തടിസ്ഥാനത്തിലാണ് , ഇന്ത്യന്‍ പീനല്‍കോഡിലെ 295- ാം വകുപ്പിനെ ആ വിധം വക്രീകരിച്ച്‌ അവതരിപ്പിച്ചത് .

അവിടെയാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ മനുഷ്യത്വവിരുദ്ധതയുടെ ആഴം വെളിപ്പെടുന്നത് . ജസ്റ്റിസ് പോര്‍ട്ടര്‍ എന്ന യൂറോപ്യന്‍ ജഡ്ജി , ' ഡിഫൈല്‍ ' എന്നതിന്റെ ആദ്യ അര്‍ഥം , ' അഴുക്കാക്കല്‍ ' എന്നാണെന്നും അതിനാല്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത തട്ടാന്‍ ഒരുതരത്തിലുള്ള ആചാരലംഘനവും നടത്തിയിട്ടില്ലെന്നും കൃത്യമായും നിയമവ്യവസ്ഥയ ‌ ്ക്കകത്തുനിന്നും വ്യക്തമാക്കി . സത്യത്തില്‍ ഇന്ത്യന്‍ പീനല്‍കോഡിലെ 295- ാം വകുപ്പ് , ആക്ഷേപിക്കുക , തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനെയാണ് ശിക്ഷാര്‍ഹമായി കാണുന്നത് . എന്നാല്‍ , വിശാഖപട്ടണം ശിവക്ഷേത്രകേസില്‍ നാം കാണുന്നത് ഹിന്ദുമതത്തില്‍പെട്ട , വിശ്വാസിയായൊരു തട്ടാന്‍ അതും ആ ക്ഷേത്രത്തിലെ ബ്രാഹ്മണപുരോഹിതരില്‍ ചിലരുടെ സഹായത്തോടെ അഭിഷേകം നിര്‍വഹിക്കുന്നതാണ് . അതിലെവിടെയാണ് ' ആക്ഷേപിക്ക ' ലുള്ളത് . സ്വന്തം ഭക്തി , അതും വ്യവസ്ഥാപിതവിധത്തില്‍ ആവിഷ്കരിച്ചതാണോ തട്ടാന്‍ ചെയ്ത തെറ്റ് ?

ജസ്റ്റിസ് പോര്‍ട്ടറുടെ 'മലിനീകരണം' എന്നര്‍ഥമുള്ള 'Defile'എന്ന വാക്കിന്റെ വ്യാഖ്യാനം മദ്രാസ് ഹൈക്കോടതി അന്ന് അംഗീകരിച്ചിരുന്നെങ്കില്‍, ഇന്ന് ശബരിമലയിലെന്നപോലെ കാര്യങ്ങളെ ഇത്രമേല്‍ സംഘര്‍ഷനിര്‍ഭരമാക്കാന്‍, ജാതിശക്തികള്‍ക്ക് കഴിയുമായിരുന്നില്ല.
ജസ്റ്റിസ് പോര്‍ട്ടറുടെ 'മലിനീകരണം' എന്നര്‍ഥമുള്ള 'Defile'എന്ന വാക്കിന്റെ വ്യാഖ്യാനം മദ്രാസ് ഹൈക്കോടതി അന്ന് അംഗീകരിച്ചിരുന്നെങ്കില്‍, ഇന്ന് ശബരിമലയിലെന്നപോലെ കാര്യങ്ങളെ ഇത്രമേല്‍ സംഘര്‍ഷനിര്‍ഭരമാക്കാന്‍, ജാതിശക്തികള്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍, മഹാപണ്ഡിതനും പല അര്‍ഥത്തിലും സാമൂഹ്യപരിവര്‍ത്തനത്തില്‍ തല്‍പ്പരനുമായിരുന്ന ജസ്റ്റിസ് മുത്തുസ്വാമി അയ്യര്‍, അശുദ്ധപ്പെടുത്തുക, മലിനപ്പെടുത്തുക എന്നര്‍ഥമുള്ള 'Defile' എന്ന വാക്കിന്, യൂറോപ്യന്‍ ജഡ്ജിയായ മിസ്റ്റര്‍ പോര്‍ട്ടറുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ വ്യാഖ്യാനമാണ് നല്‍കിയത്.

'അശുദ്ധി' എന്ന വാക്കിനെ 'ലൗകിക'മായല്ല കാണേണ്ടതെന്നും ബ്രാഹ്മണര്‍ എന്താണോ അശുദ്ധമായി കാണുന്നത്, അതാണ് 'അശുദ്ധം' എന്നുമാണദ്ദേഹം വാദിച്ചത്. സത്യത്തില്‍ ജസ്റ്റിസ് പോര്‍ട്ടറുടെ 'ലൗകിക അശുദ്ധി' വ്യാഖ്യാനവും ജസ്റ്റിസ് മുത്തുസ്വാമി അയ്യരുടെ 'താന്ത്രിക അശുദ്ധി' വ്യാഖ്യാനവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ വച്ച്‌ വിശ്വാസികളുടെ മനുഷ്യാവകാശത്തിന്റെ എല്ലാണ് പൊട്ടിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യന്‍ ജഡ്ജിയായ മുത്തുസ്വാമി അയ്യര്‍, ഏറ്റവും ചുരുങ്ങിയത് 1885ലെ വിശാഖപട്ടണം ശിവക്ഷേത്ര ആചാരലംഘനം കേസിലെങ്കിലും ഇന്ത്യന്‍ ജനതയ‌്ക്കെതിരായ നിലപാടിലേക്ക് വഴുതി വീഴുകയാണുണ്ടായത്. ഇന്ത്യന്‍ പീനല്‍കോഡ് അദ്ദേഹം വ്യാഖ്യാനിച്ചത് 'മനുസ്മൃതി'യുടെ കാഴ്ചപ്പാടിലൂടെയാണ്. ആ വ്യാഖ്യാനമാണ് വീണ്ടും അമ്ബരപ്പുണ്ടാക്കുംവിധം സമാനമായ ആചാരലംഘനകേസുകളിലെല്ലാം അടിസ്ഥാനസമീപനമായി പില്‍ക്കാലത്ത് സ്വീകരിക്കപ്പെട്ടത്. മജിസ്ട്രേട്ടിന് മുകളിലാണ് ഇന്ത്യന്‍ പുരോഹിതന്റെ സ്ഥാനം എന്ന് അംബേദ്കര്‍ അമര്‍ത്തി പറഞ്ഞതിന‌് ഇങ്ങനെയുമൊരര്‍ഥമുണ്ട്!

വാക്കിനെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ അര്‍ഥം 
'Defile' എന്ന വാക്കിന് തീണ്ടല്‍മൂലം അശുദ്ധമാക്കുക എന്നുള്ള ജാതിമേല്‍ക്കോയ്മക്ക് മാത്രം പഥ്യമായ വിചിത്രമായ മുത്തുസ്വാമിഅയ്യര്‍ നല്‍കിയ അര്‍ഥത്തെക്കുറിച്ച്‌ ടി കെ മാധവന്‍ പറഞ്ഞത്, ബ്രാഹ്മണജഡ്ജിയുടെ അര്‍ഥം വാക്കിനെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയതാണ് എന്നത്രെ! സൂക്ഷ്മാര്‍ഥത്തില്‍ 'പരിഷ്കരണവാദിയായ' മുത്തുസ്വാമി അയ്യരെപോലുള്ള പ്രശസ്തനായൊരു നിയമജ്ഞന്റെപോലും നിശിതമായ യുക്തി നിലംപരിശായത് 'ജാതിമേല്‍ക്കോയ്മക്കു' മുമ്ബിലാണ്. ഇതിന്റെതന്നെ തുടര്‍ച്ചയാണ്, ജാതിനശീകരണസംഘമായ, ജത്-പത്-തോടക് മണ്ഡല്‍, സ്വന്തം സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിക്കാന്‍ അംബേദ്കറെ ക്ഷണിച്ചതും ജാതിക്കെതിരെ നിശിത നിലപാടെടുത്തതിന്റെ പേരില്‍, അധ്യക്ഷപ്രസംഗം വേണ്ടെന്ന‌് വച്ചതും!

ഇന്ത്യയെ അധിക്ഷേപിക്കുന്ന, അഴുക്കുചാല്‍ റിപ്പോര്‍ട്ടെന്ന്, മഹാത്മാഗാന്ധി വിമര്‍ശിച്ച മിസ്മേയോവിന്റെ കൃതിക്ക് സിന്ദാബാദ് വിളിക്കാന്‍പോലും ഇന്ത്യക്കാര്‍ തയ്യാറാകേണ്ടി വന്നതും 'മുത്തുസ്വാമി അയ്യര്‍' മോഡല്‍ വിധികളുടെയും സമീപനങ്ങളുടെയും പശ്ചാത്തലത്തിലാണെന്നുള്ളത് വിസ്മരിക്കരുത്. 'മനുസ്മൃതി വേണ്ട', മിസ്മേയോസ്മൃതി മതി എന്ന് മുമ്ബ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവായ കെ ആര്‍ അച്യുതന്‍ പറഞ്ഞത്, മിസ്മേയോസ്മൃതി വേണം എന്ന അര്‍ഥത്തിലല്ല, മനുസ്മൃതി വേണ്ടേ എന്ന അര്‍ഥത്തിലാണ്. 'അയിത്തജാതിക്കാരനെ ശങ്കരാചാര്യരായി അഭിഷേകിച്ച്‌ മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ കുമ്ബിടാന്‍ തയ്യാറാണോ' എന്ന അംബേദ്കറുടെ പഴയ ചോദ്യം ഇന്നും ഇന്ത്യയില്‍ ഭൂമികുലുക്കമുണ്ടാക്കുംവിധമുള്ള പുതിയ ചോദ്യംകൂടിയാണ്. ഇതിനുമുമ്ബില്‍നിന്നു നോക്കുമ്ബോള്‍ ശബരിമലയിലെ 'സ്ത്രീഅശുദ്ധി' വാദമൊക്കെ എത്ര നിസ്സാരം!

Related News