Loading ...

Home National

അ​ലോ​ക് വ​ര്‍​മ​യ്ക്ക് മുദ്രവെച്ച കവറില്‍ സി​വി​സി റി​പ്പോ​ര്‍​ട്ട് നല്‍കണം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ത​ല​പ്പ​ത്തെ ത​മ്മി​ല​ടി​യെ​പ്പ​റ്റി സെ​ന്‍​ട്ര​ല്‍ വി​ജി​ല​ന്‍​സ് ക​മ്മി​ഷ​ന്‍റെ (സി​വി​സി) അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം. റി​പ്പോ​ര്‍​ട്ടി​നു​ള്ള മ​റു​പ​ടി തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ത​ന്നെ അ​ലോ​ക് വ​ര്‍​മ ന​ല്‍​ക​ണം. മ​റു​പ​ടി​യു​ടെ പ​ക​ര്‍​പ്പ് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ.​വേ​ണു​ഗോ​പാ​ലി​നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യ്ക്കും ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 

അ​തേ​സ​മ​യം, അ​ലോ​കി​നെ​തി​രെ സി​വി​സി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ സി​ബി​ഐ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യു​ടെ വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. രാ​കേ​ഷ് അ​സ്താ​ന കേ​സി​ല്‍ ക​ക്ഷി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി വ​ഴി സി​വി​സി​ക്ക് ന​ല്‍​കി​യ​തെ​ന്നും രാ​കേ​ഷ് അ​സ്താ​ന​യോ​ട് കോ​ട​തി ചോ​ദി​ച്ചു.

ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ലോ​ക് വ​ര്‍​മ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​നു സി​വി​സി കൂ​ടു​ത​ല്‍ സ​മ​യം ചോ​ദി​ച്ചു.

Related News