Loading ...

Home National

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ വീശിയടിക്കുന്നു; ആറുമരണം

തമിഴ്‌നാടിനെ വിറപ്പിച്ച à´—à´œ ചുഴലിക്കാറ്റില്‍ ആറുമരണം.വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. 

വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്. അതേസമയം, ശക്തമായ 
കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്‌നാട് തീരത്തുനിന്ന് 75,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. ആറായിരം ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്‌

Related News