Loading ...

Home Music

"തിരുനാമകീര്‍ത്തനം" പാടിയ രാധിക തിലക്ക് ഇന്നു തിരുസന്നിധിയില്‍...

അര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടാതെ പോയ കുയിലായിരുന്നു രാധിക. കോഴിക്കോട് ആകാശവാണിയുടെ സംഗീത പരിപാടിയിലാണ് ഞാന്‍ രാധികയെ ആദ്യമായി കാണുന്നത്. രാഘവന്‍ മാഷായിരുന്നു അന്ന് à´† പരിപാടിയുടെ സംവിധായകന്‍. രാധികയുടെ പാട്ടിനെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് മാഷ് അന്ന് പറഞ്ഞത്. പക്ഷേ, à´† സ്വരമാധുരിക്ക് അര്‍ഹിച്ച പ്രോത്സാഹനം പലപ്പോഴും ലഭിച്ചില്ലെന്നാണ് കാലം തെളിയിച്ചത്. 

സിനിമയ്ക്കായി രാധിക പാടിയ പാട്ടുകള്‍ പലപ്പോഴും സിനിമയില്‍ വന്നിരുന്നില്ല. കാസെറ്റില്‍ മാത്രമായി താന്‍ ഒതുങ്ങിപ്പോകുകയാണോയെന്ന് പലപ്പോഴും രാധിക സങ്കടപ്പെട്ടിരുന്നു. നേരില്‍ കാണുമ്പോഴൊക്കെ ആ സങ്കടം രാധിക പറഞ്ഞിട്ടുമുണ്ട്. എന്നാലും അവസരങ്ങള്‍ക്കായി ആരോടും മത്സരിക്കാന്‍ രാധികയുടെ നല്ല മനസ്സ് അനുവദിച്ചിരുന്നില്ല. അവസരങ്ങള്‍ വരുമ്പോള്‍ വരട്ടെയെന്നായിരുന്നു രാധികയുടെ നിലപാട്.

കോഴിക്കോട് മലബാര്‍ മഹോത്സവത്തില്‍ യേശുദാസിനൊപ്പം ഗാനമേളയില്‍ പാടാന്‍ കഴിഞ്ഞതാണ് രാധികയുടെ കലാജീവിതത്തില്‍ നിര്‍ണായകമായത്. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും ഒരുപാട് വേദികളില്‍ യേശുദാസിനൊപ്പം രാധികയ്ക്ക് പാടാന്‍ കഴിഞ്ഞു. ദുബായിയില്‍ ആശാ ഭോസ്ലേയ്‌ക്കൊപ്പം പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പലതവണ രാധിക പറഞ്ഞിട്ടുണ്ട്. 

കാന്‍സര്‍ ബാധിതയായി കഴിഞ്ഞ സമയത്ത് രാധികയെ അധികം കാണാന്‍ പറ്റിയിട്ടില്ല. എന്നാല്‍ പലപ്പോഴും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ തിരിച്ചുവരുന്നതിനെപ്പറ്റിയാണ് രാധിക പറഞ്ഞിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് വലിയ ആത്മവിശ്വാസത്തിലായിരുന്നു രാധിക. പക്ഷേ, ആ സ്വരം നിലച്ചു. പക്ഷേ, അപ്പോഴും രാധികയെന്ന മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുകള്‍ നമ്മുടെ കാതുകളില്‍ ബാക്കിയുണ്ടാകും.മലയാളിയുടെ മധുര സ്വരമായിരുന്നു രാധിക തിലക്. കുറച്ച് ഗാനങ്ങളേ പാടിയിട്ടുള്ളെങ്കിലും മലയാളികൾ എന്നും സ്‌നേഹത്തോടെ മാത്രം ഓർക്കുന്ന സ്വരം.
ദൂരദർശനിലെ ലളിതഗാനങ്ങളിലൂടെ മലയാളി കുടുംബ പ്രക്ഷകർക്ക് സുപരിചയായ രാധിക എഴുപതിലധികം മലയാള സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ബ്ലെസി സംവിധാനം ചെയ്ത് പ്രണയം എന്ന ചിത്രത്തിലും കാറ്റിൽ à´ˆ കാറ്റിൽ എന്ന ഗാനമായിരുന്നു രാധിക അവസാനമായി പാടിയത്. താരപരിവേഷങ്ങളില്ലാതെ തന്റെ ലോകത്ത് ഒതുങ്ങി കൂടിയ à´ˆ കലാകാരിയുടെ ശബ്ദത്തിലുണ്ടായ ഗാനങ്ങള്‍ à´¤à´¨àµà´¨àµ†à´¯à´¾à´£àµâ€Œ അവരുടെ പ്രതിഭയെ വെളിവാക്കുന്ന ഉത്തമോദാഹരണങ്ങള്‍.

ക്രിസ്തീയ ഭക്തി ഗാന മേഖലയില്‍ അതീവ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരിയാണ് രാധിക. പ്രശസ്ത സംഗീത സംവിധായകനായ ശ്രീ സണ്ണി സ്റ്റീഫന്‍റെ ശിക്ഷണത്തില്‍ പാടിയ ഒട്ടേറെ ഗാനങ്ങളില്‍ രാധികയുടെ ഏറ്റം പ്രമുഖമായ ഗാനമാണ് " തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ..." ഇന്നും ഒട്ടു മിക്ക ദേവാലയങ്ങളിലും ആലപിക്കുന്ന ഈ ഒരൊറ്റ ഗാനം മതി രാധികയുടെ ഓര്‍മ്മ എന്നെന്നും നില നിര്‍ത്തുവാന്‍. അനിതര സാധാരണമായി ഉത്ഭവിക്കുന്ന ഇത്തരം സൃഷ്ടികളില്‍ ഭാഗഭാക്കാവാന്‍ കഴിയുന്ന കലാപ്രതിഭകള്‍ നിശ്ചയമായും തിരുസ്സന്നിധിയില്‍ തന്നെ ചെന്ന് ചേരും നിശ്ചയം.

Related News