Loading ...

Home Europe

റോമിലും ജര്‍മനിയിലും പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെന്‍റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു. 

ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പെരുന്നാള്‍ സന്ദേശം നല്‍കി.

ഫാ. വിവേക് വര്‍ഗീസ് കുടശനാട് സഹ കാര്‍മികത്വം വഹിച്ചു. മരണമടഞ്ഞ പിതാക്കന്മാര്‍ക്കും വൈദികര്‍ക്കുംവേണ്ടി പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ശുശ്രുഷകളും നടന്നു. സ്‌നേഹവിരുന്നോടുകൂടി പെരുന്നാള്‍ അവസാനിച്ചു.



കൊളോണ്‍: പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ - ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്‍റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വം ആഘോഷിച്ചു.

നവംബര്‍ നാലിന് രാവിലെ പത്തിനു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് à´«à´¾.അലക്സാണ്ടര്‍ ആഷു കാര്‍മികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാര്‍ത്ഥനാ പൂര്‍ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും വചനപ്രഘോഷണത്തില്‍ à´«à´¾.ആഷു ഓര്‍മ്മിപ്പിച്ചു. രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളന്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്‍റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. 

ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറന്പില്‍, സിനോ തോമസ് (ട്രസ്റ്റി), രാജന്‍കുഞ്ഞ്, വി.എം ജോണ്‍, ബോസ് പത്തിച്ചേരില്‍, ജിത്തു കുര്യന്‍, കെ.വി. തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍ ; à´œàµ‹à´¸àµ കുന്പിളുവേലില്‍

Related News