Loading ...

Home sports

ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലാത്തവര്‍ നാട് വിടണമെന്ന് കൊഹ്‌ലി; കടുത്ത വിമര്‍ശനവുമായി ട്വിറ്റര്‍ ലോകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും നായകന്‍ കൊഹ്‌ലിയെയും വിമര്‍ശിച്ച ക്രിക്കറ്റ് ആരാധകനോട് ഇന്ത്യയെ ഇഷ്ടമല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നത് എന്തിനാണെന്ന് മറുപടി കൊടുത്ത വിരാട് കൊഹ്‌ലിക്ക് കടുത്ത ട്രോള്‍ പ്രഹരം. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്ന വീഡിയോ സെഷനിലാണ് തന്നെയും ഇന്ത്യന്‍ ടീമിനെയും ഇഷ്ടമല്ലാന്ന് പറഞ്ഞു തുടങ്ങിയ ആരാധകന്റെ ട്വീറ്റ്. പിച്ചില്‍ രോഷാകുലനായി പ്രതികരിക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലി കൊഹ്‌ലി ഇവിടെയും പ്രകടമാക്കി. ഇന്ത്യക്കാരെ ഇഷ്ടമല്ലാത്ത ആള്‍ ഇന്ത്യയില്‍ താമസിക്കാന്‍ പാടില്ല എന്നാണ് ഇതിന് മറുപടിയായി കൊഹ്‌ലി പറഞ്ഞത്.

എന്നാല്‍ കൊഹ്‌ലിയുടെ പ്രതികരണം ട്വിറ്രര്‍ ലോകത്തെയാകെ ചൊടിപ്പിച്ചു. അന്യ രാജ്യത്ത് പോയി കല്ല്യാണം നടത്തുകയും മറ്റു കായിക ഇനങ്ങളില്‍ അന്യ രാജ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കൊഹ്‌ലി ഇങ്ങനെ സംസാരിക്കുന്നത് ശരിയായ യുക്തിയല്ല എന്നാണ് പലരുടെയും വിമര്‍ശനം. അപക്വമായ വാക്കുകളാണ് ഇന്ത്യന്‍ നായകനില്‍ നിന്നുണ്ടായതെന്നും വിമര്‍ശനമുണ്ട്.

 
എന്നാല്‍ വിരാടിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. തന്റെ കഴിവിനെ കുറ്റം പറഞ്ഞ ഒരു വിരോധിയോടുള്ള മറുപടി മാത്രമാണതെന്നാണ് ചിലരുടെ പക്ഷം. വൈകാരികമായ മറുപടിയാണ് വിരാടിന്റേത്,​ അതില്‍ കൂടുതലൊന്നും അയാല്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നവരുമുണ്ട്.


വിന്‍ഡീസിനെതിരായ ഏകദിന പരമ്ബര ജയത്തിന് ശേഷം അവധിയിലുള്ള കൊഹ്‌ലിക്ക് കയ്പ്പുള്ള അനുഭവമായി മാറുകയാണ് ഇത്.

Related News