Loading ...

Home National

നോട്ട് നിരോധനം: രണ്ടു വര്‍ഷം പിന്നിടുമ്ബോള്‍ തെളിയുന്നത് സമ്ബദ് വ്യവസ്ഥയുടെ ദയനീയ ചിത്രം

മോഡി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച നോട്ടുനിരോധനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക‌് കടക്കുമ്ബോഴാണ‌് റിസര്‍വ‌് ബാങ്കിന്റെ കരുതല്‍ധനം പിടിച്ചുപറിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം. നോട്ടുനിരോധനം ഇന്ത്യന്‍ സമ്ബദ‌്‌വ്യവസ്ഥയെ ഏതുവിധം ബാധിച്ചുവെന്ന‌് ധനമന്ത്രാലയത്തിന്റെ പരിഭ്രാന്തി നിറഞ്ഞ നീക്കത്തില്‍നിന്ന‌് വ്യക്തം. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയില്‍ വിലവര്‍ധനയുമെല്ലാം ധനക്കമ്മിക്കുമേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം എങ്ങനെ മറികടക്കാനാകുമെന്നറിയാതെ ഉഴറുകയാണ‌് മോഡി സര്‍ക്കാര്‍.

മൂക്കുകുത്തിയ രൂപ, കുതിച്ചുയരുന്ന ഇന്ധനവില, ചാഞ്ചാടുന്ന ഓഹരിവിപണി, കിട്ടാക്കട പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാങ്കിങ‌് മേഖല, മുരടിച്ച കാര്‍ഷിക-- വ്യാവസായികമേഖലകള്‍, കുതിച്ചുയരുന്ന തൊഴിലില്ലായ‌്മ-- മോഡിയുടെ നോട്ടുപിന്‍വലിക്കല്‍ രണ്ടുവര്‍ഷം പിന്നിടുമ്ബോഴത്തെ ഇന്ത്യന്‍ സമ്ബദ‌്‌വ്യവസ്ഥയുടെ ദയനീയചിത്രത്തെ ഇങ്ങനെ ചുരുക്കാം.
രാജ്യത്തിന്റെ സമ്ബദ‌്‌വ്യവസ്ഥയെ തകിടംമറിക്കുകയായിരുന്നു മണ്ടന്‍ തീരുമാനത്തിലൂടെ. 2015--16 വര്‍ഷം 8.01 ശതമാനം ജിഡിപി വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന‌് ഇത‌് ഗണ്യമായി ഇടിഞ്ഞു. 2016--17 ല്‍ 7.11 ശതമാനമായും 2017--18ല്‍ 6.7 ശതമാനമായും കുറഞ്ഞു. നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ‌് കഴിഞ്ഞ സാമ്ബത്തികവര്‍ഷം രേഖപ്പെടുത്തപ്പെട്ടത‌്.

2016--18 കാലയളവില്‍ ലോകത്തിലെ 120 ഓളം രാജ്യങ്ങള്‍ വളര്‍ച്ചാനിരക്കില്‍ കുതിപ്പ‌് കൈവരിച്ചപ്പോഴാണ‌് ഇന്ത്യയുടെ കിതപ്പ‌്. ഉല്‍പ്പന്നനിര്‍മാണം, കെട്ടിടനിര്‍മാണം, ചെറുകിട വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ നോട്ടുപിന്‍വലിക്കല്‍ സൃഷ്ടിച്ച തിരിച്ചടിയാണ‌് വളര്‍ച്ചയെ പിന്നോട്ടടിച്ചത‌്. കറന്‍സി രൂപത്തില്‍ ഇടപാടുകള്‍ നടന്ന à´ˆ മേഖലകളില്‍ പെട്ടെന്നുണ്ടായ നോട്ടുക്ഷാമം മാസങ്ങളോളം പ്രതിസന്ധി സൃഷ്ടിച്ചു. ആയിരക്കണക്കിന‌് ചെറുകിട വ്യവസായശാലകള്‍ അടച്ചുപൂട്ടി. വസ‌്ത്രം, തുകല്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണം, ഉപഭോക‌്തൃവസ‌്തു നിര്‍മാണം തുടങ്ങിയ മേഖലകളാണ‌് പ്രതിസന്ധിയിലായത‌്. അസംഘടിതമേഖലയെ ഏതെല്ലാം വിധം ബാധിച്ചുവെന്നതിന‌് ആധികാരികമായ കണക്കുകള്‍ എവിടെയുമില്ല. 

ഇന്ത്യയുടെ വളര്‍ച്ചയില്‍ നോട്ടുപിന്‍വലിക്കല്‍ സൃഷ്ടിച്ച ആഘാതം കൂടുതല്‍ ഗുരുതരവും ദീര്‍ഘനാള്‍ തുടരുന്നതുമാകുമെന്നാണ‌് ഐഎംഎഫ‌് പുറത്തുവിട്ട കണ്‍സള്‍ട്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത‌്.

Related News