Loading ...

Home International

ഫ്രാന്‍സിസ് പാപ്പ ക്യൂബ, യു.എസ് സന്ദര്‍ശനം തുടങ്ങി

.17 വര്‍ഷത്തിനിടെ ക്യൂബയിലെത്തുന്ന മൂന്നാമത്തെയും ക്യൂബയിലും അമേരിക്കയിലും ഒരേസമയം പോകുന്ന ആദ്യത്തെയും മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍ സിറ്റി: à´«àµà´°à´¾à´¨àµâ€à´¸à´¿à´¸àµ മാര്‍പാപ്പയുടെ പത്തുദിവസത്തെ ക്യൂബ, അമേരിക്ക സന്ദര്‍ശനം തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പാപ്പയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

17 വര്‍ഷത്തിനിടെ ക്യൂബയിലെത്തുന്ന മൂന്നാമത്തെയും ക്യൂബയിലും അമേരിക്കയിലും ഒരേസമയം പോകുന്ന ആദ്യത്തെയും മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.

ക്യൂബയില്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയെ പാപ്പ സന്ദര്‍ശിച്ചേക്കും. ഔദ്യോഗികപരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം.
ക്യൂബയില്‍ ഹവാന, ഹോല്‍ഗ്വിന്‍, സാന്റിയാഗോ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. സപ്തംബര്‍ 22-ന് അമേരിക്കയിലേക്ക് പോകും.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വാഷിങ്ടണിലെ ആന്‍ഡ്യൂ വ്യോമസേനാ വിമാനത്താവളത്തിലെത്തി പാപ്പയെ സ്വീകരിക്കും. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്ന ആദ്യ മാര്‍പാപ്പയാവും അദ്ദേഹം.
സപ്തംബര്‍ 25-ന് ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യും. അഭയാര്‍ഥിപ്രശ്‌നത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും അദ്ദേഹം യു.എന്നില്‍ സംസാരിക്കും





Related News