Loading ...

Home National

റഫേലിന്റെ വില സുപ്രീംകോടതിയിലും വെളിപ്പെടുത്തില്ല; അത്‌ ശത്രു രാജ്യങ്ങള്‍ക്ക്‌ സഹായമാകുമെന്ന്‌ കേന്ദ്രം

 à´±à´¾à´«àµ‡à´²àµâ€ വിമാനങ്ങളുടെ വില പൂര്‍ണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദ്രം . റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചിട്ടും അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂവെന്ന നിലപാടിലാണ് കേന്ദ്രം .

ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ അധിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് നല്‍കിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത്‌ സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത്‌ ഭൂഷണ്‍ തുടങങിയവര്‍ സമര്‍പ്പലിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം വന്നത്‌. ഇടപാടില്‍ സിബിഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി വിശദമാക്കിയിരുന്നു.

Related News