Loading ...

Home Kerala

പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം)

മുന്‍ ചീഫ് വിപ്പും, പൂഞ്ഞാര്‍ എം എല്‍ എയുമായ പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഉന്നത അധികാര സമിതി കൈക്കൊണ്ടു. എം എല്‍ എ സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന് ശക്തിതെളിയിക്കാന്‍ കഴിയാതിരുന്നത്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകി.കെ.എം മാണിക്കെതിരെ ബാര്‍കോഴയാരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് പാര്‍ട്ടിക്ക് അഭിമതനാവുകയും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തിരുന്നു.

Related News