Loading ...

Home sports

കളി കാര്യവട്ടത്ത്; താരങ്ങള്‍ തലസ്ഥാനത്ത്; ആവേശവുമായി ആരാധകര്‍

തിരുവനന്തപുരം: പറഞ്ഞ്, പറഞ്ഞ് കളി കാര്യവട്ടത്തെത്തിക്കഴിഞ്ഞു. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേയും നിര്‍ണായകവുമായ പോരാട്ടത്തിനാണ് കാര്യവട്ടം ​ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡ‍ിയം വേദിയാകുന്നത്. വ്യാഴാഴ്ച നടക്കുന്ന മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര നേടാം. വെസ്റ്റ് ഇന്‍ഡീസാണ് വിജയിക്കുന്നതെങ്കില്‍ പരമ്ബര 2-2ന് സമനിലയിലാക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും.

ഇരു ടീമുകളിലേയും താരങ്ങള്‍ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിലിറങ്ങിയ താരങ്ങള്‍ നേരെ ഹോട്ടലിലേക്ക് പോയി. പ്രിയ താരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറ് കണക്കിന് ആരാധകരാണ് കാത്തുനിന്നത്. നാളെ ഗ്രീന്‍ഫീല്‍ഡില്‍ ഇരു ടീമുകളും പരിശീലനം നടത്തും


 
ഉച്ചയ്ക്ക് 01.30നാണ് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരു ടീമുകളും ഒരുമിച്ചെത്തിയത്. കോവളം ലീലാ റാവിസ് ഹോട്ടലിലാണ് ടീമുകള്‍ക്ക് താമസം ഒരുക്കിയത്. മഴയെ നേരിടാനുള്ള റിഹേഴ്സലും കാര്യവട്ടത്ത് നിരന്തരം നടക്കുന്നുണ്ട്. പിച്ചിനെക്കുറിച്ച്‌ ബിസിസിഐ ക്യുറേറ്റര്‍ ശ്രീറാം മികച്ച അഭിപ്രായം രേഖപ്പെടുത്തി.

ഇന്റലിജന്‍സ് ഐജി ജി ലക്ഷ്മണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്നലെ വിലയിരുത്തി. ടിക്കറ്റ് വില്‍പന മൂന്ന് കോടി കടന്നു. വിദ്യാര്‍ഥികള്‍ക്ക് അധികമായി അനുവദിച്ച 2000 ടിക്കറ്റുകളില്‍ ഭൂരിഭാഗവും തീര്‍ന്നു. അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലാണ് താരങ്ങളും പരിശീലകരും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുംബൈയിലെ തകര്‍പ്പന്‍ വിജയത്തിനു ശേഷം എത്തിയ താരങ്ങളെ പേരെടുത്ത് വിളിച്ച്‌ ആരാധകര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചു. വിമാനത്താവളത്തില്‍ എത്തിയ ഓരോ താരത്തിനും റോസാപ്പൂവ് നല്‍കിയായിരുന്നു സ്വീകരിച്ചത്.

Related News