Loading ...

Home National

സിബിഐ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെ വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിഐ തലപ്പത്തെ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടെ ഏജന്‍സിയിലെ 2 ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണം തേടി പ്രധാനമന്ത്രി എത്തിയത്. അലോക് വര്‍മയ്ക്കെതിരായി അസ്താന സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കേസെടുത്തത്. സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്ബ് സിബിഐ അനുമതി തേടിയിട്ടില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
തന്റെ പേരിലുള്ള കേസ് ഒഴിവാക്കുന്നതിനായി 5 കോടി രൂപ സിബിഐ ഓഫീസര്‍ രാകേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണു സതീഷ് സനയുടെ പരാതി.

Related News