Loading ...

Home Gulf

സന്ദര്‍ശകവിസയില്‍ ഇളവുമായി യുഎഇയും കുവൈത്തും

യുഎഇയും കുവൈത്തും സന്ദര്‍ശകവിസ നിയമത്തില്‍ കാതലായ മാറ്റംവരുത്തി. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ രാജ്യംവിടാതെതന്നെ പുതുക്കാന്‍ യുഎഇ അവസരം നല്‍കി. രാജ്യത്തിനു പുറത്തുപോകാതെ രണ്ടു തവണയായി ടൂറിസ്റ്റ്, സന്ദര്‍ശക വിസകള്‍ 60 ദിവസംവരെ ഇനി നീട്ടാം. കുവൈത്ത് സന്ദര്‍ശകവിസയ‌്ക്കുള്ള പ്രായപരിധി എടുത്തുകളഞ്ഞു.

യുഎഇയില്‍ നേരത്തെ മൂന്നുമാസത്തെ സന്ദര്‍ശക വിസയിലും ഒരു മാസത്തെ ടൂറിസ്റ്റ് വിസയിലും എത്തിയവര്‍ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തുനിന്നും പുറത്തുപോകണമായിരുന്നു. എന്നാല്‍, ഇനിമുതല്‍ 30 ദിവസം കാലാവധിയില്‍ രണ്ടുതവണയായി ഇവര്‍ക്ക് രാജ്യം വിടാതെതന്നെ വിസ പുതുക്കാം. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ സഹായകരമാകും. à´µà´¿à´§à´µà´•à´³àµâ€à´•àµà´•àµ സ്‌പോണ്‍സറില്ലാതെ ഒരു വര്‍ഷം വിസ, വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം വിസ തുടങ്ങിയ സൗകര്യങ്ങളും ഞായറാഴ്ചമുതല്‍ നിലവില്‍ വന്നു. വിധവകള്‍ക്കും വിവാഹമോചനം ചെയ്യപ്പെട്ട വനിതകള്‍ക്കും അവരുടെ കുട്ടികള്‍ക്കും സ്പോണ്‍സറില്ലാതെ ഒരു വര്‍ഷത്തേക്ക് വിസ കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം ജൂണിലാണ് പ്രഖ്യാപിച്ചത്.

Related News