Loading ...

Home Kerala

കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുട്ടന്‍ മാരാര്‍ക്കും കലാമണ്ഡലം ലീലാമ്മയ്ക്കും ഫെലോഷിപ്പ്

 à´•àµ‡à´°à´³ കലാമണ്ഡലത്തിന്റെ ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും വൈസ് ചാന്‍സലര്‍ ഡോ. à´Ÿà´¿ കെ നാരായണന്‍ പ്രഖ്യാപിച്ചു. കഥകളി വേഷത്തിന് കലാമണ്ഡലം കുട്ടന്‍ മാരാര്‍ക്കും, മോഹിനിയാട്ടത്തിന് മരണാനന്തര ബഹുമതിയായി കലാമണ്ഡലം ലീലാമ്മക്കും 50,000 രൂപയുടെ ഫെലോഷിപ്പ് നല്‍കും. കലാഗ്രന്ഥം 'നളചരിതപ്രഭാവം' അവാര്‍ഡ് കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍: കഥകളി വേഷം പി വാസുദേവന്‍ (കല്ലുവഴി വാസു), കഥകളി സംഗീതം കലാമണ്ഡലം രാജേന്ദ്രന്‍, ചെണ്ട കലാമണ്ഡലം കൃഷ്ണദാസ്, മദ്ദളം കലാമണ്ഡലം രാമന്‍കുട്ടി, ചമയം ചന്ദ്രന്‍കുട്ടി തരകന്‍, കൂടിയാട്ടം (പുരുഷവേഷം) മാര്‍ഗി സജീവ് നാരായണചാക്യാര്‍, മോഹിനിയാട്ടം ഡോ. നീന പ്രസാദ്, തുള്ളല്‍ കെ പി നന്തിപുലം, നൃത്തസംഗീതം സുകുമാരി നരേന്ദ്രമേനോന്‍, പഞ്ചവാദ്യ മദ്ദളം (à´Ž എസ് എന്‍ നമ്ബീശന്‍ പുരസ്‌കാരം) കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍, സമഗ്ര സംഭാവന പുരസ്‌കാരം (à´Žà´‚ കെ കെ നായര്‍ പുരസ്‌കാരം) വാസന്തി മേനോന്‍, യുവപ്രതിഭ (മോഹിനിയാട്ടം) ഡോ. à´°à´šà´¿à´¤ രവി എന്നിവര്‍ അര്‍ഹരായി. 

എന്‍ഡോവ്‌മെന്റുകള്‍: മുകുന്ദരാജ സ്മൃതി പുരസ്‌കാരം എസ് ശ്രീനിവാസന്‍, കലാരത്‌നം കലാമണ്ഡലം ലീലാമണി, കിള്ളിമംഗലം വാസുദേവന്‍ നമ്ബൂതിരിപ്പാട് എന്‍ഡോവ്‌മെന്റ് കലാമണ്ഡലം എം പി എസ് നമ്ബൂതിരി, പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, വടക്കന്‍ കണ്ണന്‍ നായരാശാന്‍ സ്മൃതി പുരസ്‌കാരം കലാമണ്ഡലം ബി സി നാരായണന്‍, കെ എസ് ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധികം പുരസ്‌കാരം കലാമണ്ഡലം ഗീതാനന്ദന്‍ (മരണാനന്തര ബഹുമതി), ഭാഗവതര്‍ കുഞ്ഞുണ്ണി തമ്ബുരാന്‍ എന്‍ഡോവ്‌മെന്റ് കലാമണ്ഡലം ശ്രീനാഥ് (കഥകളി സംഗീതം), ഡോ. വി എസ് ശര്‍മ്മ എന്‍ഡോവ്‌മെന്റ് കലാമണ്ഡലം നീരജ്. 30,000 രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് കലാമണ്ഡലം അവാര്‍ഡുകളും, സമഗ്ര സംഭാവന പുരസ്‌കാര(എം കെ കെ നായര്‍ പുരസ്‌കാര)വും.

യുവപ്രതിഭ അവാര്‍ഡ്, മുകുന്ദരാജ സ്മൃതി പുരസ്‌കാരം, കലാരത്‌നം എന്നിവയ്ക്ക് 10,000 രൂപവീതവും, പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം, വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതി പുരസ്‌കാരം എന്നിവയ്ക്ക് 9000 രൂപ വീതവും സമ്മാനിക്കും. കേരള കലാമണ്ഡലം വാര്‍ഷികവും വള്ളത്തോള്‍ ജയന്തിയോടുമനുബന്ധിച്ച്‌ നവംബര്‍ 8, 9 തീയതികളില്‍ കലാമണ്ഡലം കൂത്തമ്ബലത്തില്‍വച്ച്‌ ഫെലോഷിപ്പ് അവാര്‍ഡ് എന്‍ഡോവ്‌മെന്റുകള്‍ പുരസ്‌കാരജേതാക്കള്‍ക്ക് സമ്മാനിക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ വികസനകാര്യക്ഷേമസമിതി ചെയര്‍മാന്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ജീവനകാര്യക്ഷേമസമിതി ചെയര്‍മാന്‍ ടി കെ വാസു, അസി. രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Related News