Loading ...

Home Europe

ഹൈഡല്‍ബെര്‍ഗില്‍ കേരള പുനര്‍നിര്‍മണത്തിനായി കലാസാംസ്കാരിക മേള

ഹൈഡല്‍ബെര്‍ഗ്: കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തില്‍ കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഹൈഡല്‍ബെര്‍ഗിലെ കേരളാ അസോസിയേഷന്‍സ് ബ്ലൂമന്‍ സ്ട്രാസെ 23 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളിയുമായി സഹകരിച്ച്‌ ഒക്ടോബര്‍ 20 ന് കലാസാംസ്കാരിക മേള സംഘടിപ്പിക്കുന്നു. ഹൈഡല്‍ബെര്‍ഗ് വെസ്റ്റ് സ്റ്റാട്ട്, ഹില്‍ഡാ സ്ട്രാസെ 6 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളി ഹാളിലാണ് പരിപാടി.

ക്ലാസിക്കല്‍ ഡാന്‍സുകള്‍, ഗാനാലാപം, സ്കെച്ച്‌ എന്നിവയ്ക്ക് പുറമെ ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോലയും നടത്തും. കേരളത്തിലെ പ്രളയദുരിതത്തില്‍ കഷ്ടപ്പെട്ടവരെ സഹായിക്കാന്‍ നടത്തുന്ന പരിപാടിയില്‍ ഹൈഡല്‍ബെര്‍ഗിലെ കേരള അസോസിയേഷന്‍സ് എല്ലാവരുടെയും സാന്നിധ്യം സഹകരണം അഭ്യര്‍ഥിക്കുന്നു. വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ 06221-769772; റോയി നാല്പതാംകളം (06223-990571); എബ്രാഹം വാണിയത്ത് (0176-79031300); ശോശാമ്മ വര്‍ഗീസ് (0174-7250097); മാത്യു സി. എബ്രാഹം (0178-1461876); ഗ്ളോറി എബ്രാഹം(01521-1869273); ഫിലോമിനാ ജോസന്‍ (0160-6317835) 

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Related News