Loading ...

Home International

ട്രംപ‌്-കിം കൂടിക്കാഴ‌്ച ഈവര്‍ഷം തന്നെ

അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ‌് à´•à´¿à´‚ ജോങ‌് അന്നുമായുള്ള രണ്ടാം കൂടിക്കാഴ‌്ച നവംബറില്‍ ഉണ്ടാകും. 

നവംബര്‍ ആറിന‌് യുഎസ‌് കോണ്‍ഗ്രസിലേക്ക‌് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കിമ്മിനെ കാണുമെന്ന‌് ട്രംപ‌് പ്രഖ്യാപിച്ചു. ഉത്തരകൊറിയക്ക‌് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നാണ‌് അമേരിക്കയുടെ ആഗ്രഹം. പക്ഷേ അതിനായി കുറച്ചുകൂടി കാത്തിരിക്കണം- ട്രംപ‌് പറഞ്ഞു. ഇപ്പോള്‍ കൊറിയയുടെ ആകാശത്ത‌് കൂടെ മിസൈലുകള്‍ പറക്കുന്നില്ല. ആണവപരീക്ഷണങ്ങള്‍ നടക്കുന്നില്ല. കിമ്മിന്റെ നേതൃത്വം വളരെ മികച്ചതാണ‌്. അതുകൊണ്ടുതന്നെ എനിക്ക‌് അയാളെ ഇഷ്ടമാണ‌്. കിമ്മുമായി അമേരിക്കയ‌്ക്ക‌് നല്ല ബന്ധമാണുള്ളതെന്നും ട്രംപ‌് കൂട്ടിച്ചേര്‍ത്തു. ട്രംപ‌്-കിം കൂടിക്കാഴ‌്ചയ‌്ക്ക‌് മുന്നോടിയായി യുഎസ‌് വിദേശ സെക്രട്ടറി മൈക്ക‌് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു.

Related News