Loading ...

Home International

നിക്കി ഹാലെക്ക‌് പിന്‍ഗാമിയെ തേടി യുഎസ‌്

 à´¨à´¿à´•àµà´•à´¿ ഹാലെക്ക‌് പകരം ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കയുടെ പ്രതിനിധി സ്ഥാനത്തേക്ക‌് അഞ്ചുപേര്‍ പരിഗണനയിലുണ്ടെന്ന‌് അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് പറഞ്ഞു. മുന്‍ യുഎസ‌് ഉപ സുരക്ഷാ ഉപദേശക ദിന പവല്‍ അടക്കമുള്ളവരാണ‌് പരിഗണന പട്ടികയില്‍.

യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലെ ചൊവ്വാഴ‌്ചയാണ‌് രാജിവച്ചത‌്. ഡോണള്‍ഡ‌് ട്രംപുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ‌് രാജിയെന്നാണ‌് റിപ്പോര്‍ട്ട‌്. ഈവര്‍ഷം അവസാനത്തോടെ നിക്കി ഹാലെ പദവി ഒഴിയുമെന്ന‌് ട്രംപ‌് പറഞ്ഞു. പകരം ആളെ കണ്ടെത്താന്‍ ഹാലെയും തന്നെ സഹായിക്കുന്നു. മൂന്നാഴ‌്ചക്കുള്ളില്‍ പുതിയ പ്രതിനിധിയെ പ്രഖ്യാപിക്കും. നിക്കി ഹാലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ‌്. അവര്‍ മികച്ച രീതിയില്‍ ജോലി ചെയ‌്തു. അതുകൊണ്ടാണ‌് പുതിയ നിയമനത്തിന‌് നിക്കി സഹായിക്കുന്നതെന്നും ട്രംപ‌് പറഞ്ഞു. അതേസമയം നിക്കി ഹാലെയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച‌് ചൈനയും രംഗത്തെത്തി.

അമേരിക്കയും ചൈനയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകളില്‍ നിക്കി ഹാലെ നല്ല സഹകരണമാണ‌് നല്‍കിയതെന്ന‌് ചൈനീസ‌് വിദേശ വക്താവ‌് അറിയിച്ചു.

Related News