Loading ...

Home National

റഫേലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഇടപാടിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി

വിവാദമായ റഫേല്‍ കരാറില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഫ്രാന്‍സുമായുള്ള കരാറില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന് ആരോപിച്ച്‌ അഭിഭാഷകനായ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റഫേല്‍ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.

Related News