Loading ...

Home cinema

കൊച്ചുണ്ണി ഉളളതുകൊണ്ട് തിയേറ്റര്‍ വിട്ടുതരില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍

കൊച്ചി: ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പി കെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ശബ്ദം എന്ന സിനിമയുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ തിയേറ്ററുകള്‍ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയന്ത് മാമ്മന്‍. കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സര്‍ക്കാര്‍ തിയേറ്ററും ശബ്ദത്തിന് നല്‍കാന്‍ കഴിയില്ലായെന്നാണ് KSFDC ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറയുന്നതെന്ന് ജയന്ത് മാമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും ചെറിയ ഒരു സര്‍ക്കാര്‍ തിയേറ്റര്‍ പോലും ഞങ്ങള്‍ക്ക് തരാന്‍ കഴിയില്ലായെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ആരുടെയും ശുപാര്‍ശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തിയേറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയേറ്റര്‍ തന്നില്ലെങ്കില്‍ പിന്നെ ആരു സഹായിക്കും ? - ജയന്ത് മാമ്മന്‍ ചോദിക്കുന്നു.

ജയന്ത് മാമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബ്ദം വേദനയോടെ കേരള സര്‍ക്കാരിന്.....
====================================
ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികള്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാന്‍ കഴിയാതിരുന്ന 50 ല്‍ പരം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സര്‍ക്കാരിന്റെ തീയറ്റര്‍ അനുവദിക്കാര്‍ മന്ത്രി A. K. ബാലനും KSFDC ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും ഒരു മാസം മുന്‍പേ കത്ത് കൊടുത്തിരുന്നു. അവര്‍ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സര്‍ക്കാര്‍ തീയറ്ററും ശബ്ദത്തിന് നല്‍കാന്‍ കഴിയില്ലായെന്നാണ് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നത്. ഏറ്റവും ചെറിയ ഒരു സര്‍ക്കാര്‍ തീയറ്റര്‍ പോലും ഞങ്ങള്‍ക്ക് തരാന്‍ കഴിയില്ലായെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാര്‍ശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകള്‍ക്ക് സര്‍ക്കാര്‍ തീയറ്റര്‍ തന്നില്ലെങ്കില്‍ പിന്നെ ആരു സഹായിക്കും ??!!

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സര്‍ക്കാര്‍ തീയറ്ററുകള്‍ ഞങ്ങള്‍ക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവര്‍ ദയവായി ഷെയര്‍ ചെയ്യുക. സര്‍ക്കാര്‍ ചിലപ്പോള്‍ ജനങ്ങളുടെ ' ശബ്ദം ' ഉയര്‍ന്നാല്‍ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് ഇനിയും പ്രതീക്ഷയുണ്ട്.

Related News