Loading ...

Home National

മോഡിക്ക് പ്രസംഗിക്കാന്‍ പത്രസമ്മേളന സമയത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍; തീരുമാനം വിവാദത്തില്‍

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നടത്താനിരുന്ന പത്രസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം വരുതിയത് വിവാദത്തില്‍. ശനിയാഴ്ച 12.30 ന് നടത്താനിരുന്ന പത്രസമ്മേളനമാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്. ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജസ്ഥാനില്‍ പൊതുപരിപാടി ഉണ്ടായതിന്റെ പേരിലാണ് സമയത്തില്‍ മാറ്റം വരുത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാജസ്ഥാന്‍ , മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുന്നത്

Related News