Loading ...

Home USA

സീ​റോ മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ കി​ക്കോ​ഫ് ഫ്ളോ​റി​ഡ​യി​ല്‍ 7ന്

ഫ്ളോ​റി​ഡ: ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ കി​ക്കോ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ കോ​റ​ല്‍ സ്പ്രിം​ഗ്സ് അ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് ഫൊ​റോ​ന കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ ഒ​ക്റ്റോ​ബ​ര്‍ 7 ഞാ​യ​റാ​ഴ്ച രാ​വി​ലെ വി. ​കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കും. 

ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട്, രൂ​പ​താ ചാ​ന്‍​സ​ല​ര്‍ ഫാ ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി, ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ണ്‍​വീ​ന​റും ക​ണ്‍​വ​ന്‍​ഷ​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​വും. .

ഹൂ​സ്റ്റ​ണി​ല്‍ നി​ന്നെ​ത്തു​ന്ന മ​റ്റു ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ഷ​ണ​ല്‍ എ​ക്സ​സി​കു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ക​ണ്‍​വ​ന്‍​ഷ​ന്‍റെ ലോ​ക്ക​ല്‍ കോ​ര്‍​ഡി​നേ​റ്റേ​ഴ്സ് ടോം ​ആ​ന്‍റ​ണി സെ​ഞ്ചോ​യ്, ജോ​സ​ഫ് ജോ​സ് ചാ​ഴൂ​ര്‍ , ജോ​യ് കു​റ്റി​യാ​നി തു​ട​ങ്ങി​യ​വ​രും, ട്ര​സ്റ്റി​മാ​രും , പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. .

സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി​യാ​യി ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ 2019 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ നാ​ലു വ​രെ​യാ​ണ് ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. .

റി​പ്പോ​ര്‍​ട്ട്: മാ​ര്‍​ട്ടി​ന്‍ വി​ല​ങ്ങോ​ലി​ല്‍ 

Related News