Loading ...

Home International

മരണസംഖ്യ 844; ഇന്തോനേഷ്യ കേഴുന്നു

ഇന്തോനേഷ്യയില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 844 ആയി. എന്നാല്‍, മരണസംഖ്യ ആയിരം കടന്നെന്നാണ‌് അനൗദ്യോഗിക സ്ഥിരീകരണം. 700 പേര്‍ക്ക‌് പരിക്കുണ്ട‌്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട‌്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക‌് ഇന്തോനേഷ്യ അന്താരാഷ്ട്രസഹായം അഭ്യര്‍ഥിച്ചു. ഗതാഗതം പൂര്‍ണമായും തകര്‍ന്നതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക‌് എത്തിച്ചേരാനായിട്ടില്ല. മൃതദേഹങ്ങള്‍ വന്‍തോതില്‍ ഒന്നിച്ച‌് കുഴിവെട്ടി മൂടുകയാണ‌്. സുനാമി ആഞ്ഞടിച്ച പാലു പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ‌്. പാലിയില്‍മാത്രം ആയിരത്തോളംപേരെ കണ്ടെത്താനുണ്ട‌്. ഭക്ഷണവും വെള്ളവും കിട്ടാത്ത ജനങ്ങള്‍ തകര്‍ന്ന കടകളിലും മറ്റും കയറി സാധനങ്ങള്‍ എടുക്കുകയാണ‌്. വിശപ്പടക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന‌് പ്രദേശവാസികള്‍ പറയുന്നു. രാജ്യത്തെ മൂന്ന‌് ജയിലുകളില്‍നിന്ന‌് 1200 തടവുകാര്‍ ഇതിനിടെ രക്ഷപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആറുവര്‍ഷമായി ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ സുനാമി മുന്നറിയിപ്പ‌് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന‌് ദുരന്തനിവാരണസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പ‌് നല്‍കാനായിരുന്നെങ്കില്‍ മരണസംഖ്യ കുറയ‌്ക്കാനാകുമായിരുന്നെന്നും ഇവര്‍ പറഞ്ഞു. .
പകര്‍ച്ചവ്യാധി സാധ്യതയുള്ളതിനാല്‍ വന്‍സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ‌് സര്‍ക്കാര്‍. മരുന്നുകളുടെ ദൗര്‍ലഭ്യം പല സുരക്ഷാ ക്യാമ്ബുകളിലും തിരിച്ചടിയായി. .
വെള്ളിയാഴ്ചയാണ് റിക്ടര്‍ സെക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. ഭൂകമ്ബത്തില്‍ വീടുകള്‍ തകര്‍ന്നും മറ്റും നിരവധി പേര്‍ മരിച്ചിരുന്നു.

Related News