Loading ...

Home Business

കടക്കെണിയിലായ കമ്ബനി കേന്ദ്രം ഏറ്റെടുത്തു

വന്‍ കടക്കെണിയിലായ ധനകാര്യകമ്ബനി ഐഎല്‍ ആന്‍ഡ‌് എഫ‌്‌എസ‌് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. കോര്‍പറേറ്റുകള്‍ക്ക‌് അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി വായ‌്പ നല്‍കുന്ന കമ്ബനിക്ക് മൊത്തം 91,000 കോടിയാണ് ബാധ്യത. ഇതില്‍ 16,500 കോടി കിട്ടാക്കടമാണ്.

എല്‍ഐസി, എസ‌്ബിഐ എന്നിവയുടെ ഫണ്ട‌് വിനിയോഗിച്ച‌് കോര്‍പറേറ്റുകളുടെ വീഴ‌്ചയ‌്ക്ക‌് പരിഹാരം കാണാനാണ‌് കേന്ദ്രസര്‍ക്കാര്‍ ശ്രമം. കമ്ബനി ഭരണസമിതി പിരിച്ചുവിട്ട‌് പുതിയ ആറംഗ സമിതിയെ ചുമതല ഏല്‍പ്പിച്ചു. കൊടാക‌് മഹീന്ദ്ര ബാങ്കിന്റെ എംഡി ഉദയ‌് കൊടാക്കാണ‌് ഭരണസമിതി അധ്യക്ഷന്‍. സ്ഥാപനത്തെ കരകയറ്റാനുള്ള നടപടി ആലോചിക്കാന്‍ എട്ടിന‌് ഭരണസമിതി യോഗം ചേരും. .

എല്‍ഐസിക്കും എസ‌്ബിഐയ‌്ക്കും ഐഎല്‍ ആന്‍ഡ‌് എഫ‌്‌എസില്‍ ഓഹരിപങ്കാളിത്തമുണ്ടെങ്കിലും ഒറിക‌്സ‌് കോര്‍പറേഷന്‍ ഓഫ‌് ജപ്പാന്‍, അബുദാബി ഇന്‍വെസ്റ്റ‌്മെന്റ‌് അതോറിറ്റി, ‌എച്ച‌്ഡിഎഫ‌്സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ‌് പകുതിയിലേറെ ഓഹരിവിഹിതം. .
നേരിട്ടുള്ള നാല‌് അനുബന്ധകമ്ബനിയും അല്ലാതെ 132 അനുബന്ധസ്ഥാപനവും ആറ‌് സംയുക്തസംരംഭങ്ങളും ഈ കമ്ബനിക്കുണ്ട‌്. ലാഭം സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം ദേശസാല്‍ക്കരിക്കുകയും ചെയ്യുകയെന്ന മോഡിസര്‍ക്കാരിന്റെ നയമാണ‌് ഈ ഏറ്റെടുക്കലില്‍ പ്രതിഫലിക്കുന്നതെന്ന‌് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാവങ്ങളെ കൈവിടുന്ന സര്‍ക്കാര്‍ സമ്ബന്നര്‍ക്ക‌് തണലാകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News