Loading ...

Home Music

ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തന്നെ

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ബാലഭാസ്‌കര്‍ ചെറുതായി കണ്ണ് തുറന്നിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍.

രക്തസമ്മര്‍ദ്ദവും ശ്വാസഗതിയും നേരെയാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

Related News