Loading ...

Home Gulf

കുവൈത്തില്‍ ക്യാപ്റ്റന്‍ രാജു അനുസ്മരണം 28 ന്

കുവൈത്ത് സിറ്റി: അതുല്യ അഭിനയ പ്രതിഭയും സംവിധായകനും അനുഗ്രഹീത വ്യക്തിത്വവുമായിരുന്ന അന്തരിച്ച മലയാള സിനിമാ നടന്‍ ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി കുവൈത്തിലെ പ്രവാസികള്‍ ഒത്തുചേരുന്നു. അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 28 ന് (വെള്ളി) വൈകുന്നേരം ആറിനാണ് പരിപാടി.

പ്രവാസിസംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍, കുവൈത്ത് ആണ് അനുസ്മരണസമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ പ്രവാസി സംഘടനകളേയും ചലച്ചിത്ര ആസ്വാദകരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : 6501 2380, 6650 1482, 5084 6575.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related News