Loading ...

Home USA

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്; മാര്‍.ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ 2019 ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന നടക്കുന്ന ഏഴാമതു സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍ നടന്നു. ജനറല്‍ കണ്‍വീനറും രൂപതാ സഹായ മെത്രാനായ മാര്‍. ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സെപ്റ്റംബര്‍ 16-നു ഞായറാഴ്ച രാവിലെ വി. കുര്‍ബാനയും, തുടര്‍ന്നു റീജണിലെ വിശാസിസമൂഹത്തെ സാക്ഷിയാക്കി മാര്‍. ജോയ് ആലപ്പാട്ട് ദീപം തെളിയിച്ചു നാഷണല്‍ കണ്‍വന്‍ഷന്റെ രൂപതാ തലത്തിലുള്ള രജിസ്ട്രഷന്‍ കിക്കോഫും ഔദ്യോഗികമായി നിര്‍വഹിച്ചു.

മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ ഫൊറോനാ വികാരിയും കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കോ കണ്‍വീനര്‍ രാജീവ് വലിയവീട്ടില്‍, ഫാ. സിബി സെബാസ്റ്റ്യന്‍, ഫാ ജേക്കബ് കട്ടക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസഫ് മണക്കളം, കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, നാഷണല്‍ എക്‌സിക്യട്ടീവ് കമ്മറ്റി അംഗങ്ങള്‍, പാരീഷ് ട്രസ്റ്റിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏഴു വര്‍ഷത്തിനുശേഷം 2019 ല്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തില്‍ നടക്കുന്ന ഈ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണെന്ന് മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. തോമാശ്ശീഹായില്‍ നിന്നു സ്വീകരിച്ച വിശ്വാസവും പൈതൃകവും പ്രഘോഷിക്കുന്ന അവസാരമാണിത്. 'മാര്‍തോമായുടെ മാര്‍ഗം വിശുദ്ധയിലേക്കുള്ള മാര്ഗം' എന്നതാണ് 2019 സീറോ മലബാര്‍ കണ്‍വന്‍ഷന്റെ തീം. ഈഅവസരത്തില്‍ അമേരിക്കന്‍ മണ്ണില്‍ വേരുറപ്പിച്ചു നമ്മുടെ സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസ ചൈതന്യവും പരിപോഷിപ്പിക്കുവാന്‍ ഈ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെയെന്നു മാര്‍. ആലപ്പാട്ട് ആശംസിച്ചു.

കണ്‍വന്‍ഷനു ആശംസകള്‍ നേര്‍ന്നുള്ള കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെയും, രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും പ്രത്യക വിഡീയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്ന ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ പഠനകളരികള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസ ജീവിതത്തിലേയും സാമൂഹിക ജീവിതത്തിലെയും വെല്ലുവിളികളെ അതിജീവിക്കുവാന്‍ പ്രയോജനപ്പെടുമെന്ന് മാര്‍. ആലപ്പാട്ട് കൂട്ടിച്ചേര്‍ത്തു.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതമാശംസിച്ചു. ഹൂസ്റ്റണ്‍ ഫൊറോനക്ക് 2019 കണ്‍വന്‍ഷനു ആതിഥ്യമരുളുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു. സീറോ മാമലബാര്‍ കണ്‍വന്‍ഷന്‍ അമേരിക്കയിലെ വിശാസികളുടെ സ്‌നേഹവും സഹകരണവും പങ്കു വയ്ക്കുന്ന വേദികൂടിയാണ്. ഈയവസരത്തില്‍ ഫോറോനായിലെയും പ്രത്യകിച്ചും റീജണിലെയും രൂപതയിലേയും എല്ലാ വിശാസികളുടെയും പ്രാര്‍ഥനയും പങ്കാളിത്തവും ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയമണ്ട് സ്‌പോണ്‍സര്‍ ജോര്‍ജ് കല്ലിങ്കകുടിയില്‍ (സീഇഓ, കെമ്പ്‌ലാസ്‌ററ്) , ഗോള്‍സ് സ്‌പോണ്‍സര്‍ ബോസ് കുര്യന്‍ ആന്‍ഡ് ലിസി ബോസ് (മന്ത്ര ഇന്‍വെസ്റ്റ്‌മെന്റ്‌സ്), അനീഷ് സൈമണ്‍, ബാബു വെണ്ണാലില്‍ ആന്‍ഡ് ഫാമിലി എന്നിവരില്‍ നിന്നും കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷനുകള്‍ നിന്നും മാര്‍. ജോയ് ആലപ്പാട്ട് സ്വീകരിച്ചു. ഫൊറോനായില്‍ നിന്ന് 220 ല്‍ പരം കുടുംബങ്ങള്‍ ആദ്യദിനത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു. ഉദ്ഘാടനത്തില്‍ തന്നെ ഇത്രയും രജിസ്‌ട്രേഷനുകള്‍ നേരിട്ട് ലഭിക്കുന്നത് കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. യുവജനങ്ങളുടെ പങ്കാളിത്തവും കണ്‍വന്‍ഷന്റെ കിക്കോഫില്‍ ശ്രദ്ധേയമായി.

Related News