Loading ...

Home International

വാട്‌സാപിലെ വ്യാജവാര്‍ത്ത: പരാതി പരിഹരിക്കാന്‍ ഇന്ത്യക്ക് ഓഫിസര്‍ നിയമനമായി

ന്യൂഡല്‍ഹി: വിദ്വേഷസന്ദേശങ്ങളും വ്യാജവാര്‍ത്തകളും സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ വാട്‌സാപ് ഇന്ത്യക്കുവേണ്ടി പ്രത്യേക ഓഫിസറെ നിയമിച്ചു. ആള്‍ക്കൂട്ടക്കൊലയ്ക്കു വരെ ഇടയാക്കിയ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതു തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു ഗ്രീവന്‍സ് ഓഫിസറായി കോമള്‍ ലാഹിരിയുടെ നിയമനം. യുഎസില്‍ വാട്‌സാപ്പിന്റെ ഗ്ലോബല്‍ കസ്റ്റമര്‍ ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടറാണ് ലാഹിരി. വാട്‌സാപ്പിലെ സെറ്റിങ്‌സില്‍ ‘എഫ്എക്യൂ’ വിഭാഗത്തിലാണു ഗ്രീവന്‍സ് ഓഫിസര്‍ക്കു പരാതി നല്‍കാന്‍ സംവിധാനമുള്ളത്. പൊലീസിന് വാട്‌സാപ് അധികൃതരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും എഫ്എക്യൂവില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News