Loading ...

Home India

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി

പെര്‍ത്ത്: ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ നാവികന്‍ അഭിലാഷ് ടോമിയുടെ പായ്!വഞ്ചി കണ്ടെത്തി. നാവികസേന വിമാനമാണ് പായ്!വഞ്ചി കണ്ടെത്തിയത്. പായ്!വഞ്ചിക്ക് തകരാര്‍ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം. റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും നാവിക സേന അറിയിച്ചു.

അഭിലാഷ് ടോമി സഞ്ചരിച്ച പായ്!വഞ്ചി പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ പടിഞ്ഞാറായി അപകടത്തില്‍ പെട്ടു എന്ന് സന്ദേശം ലഭിക്കുകയായിരുന്നു. പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് പരിക്കേറ്റ് കിടക്കുകയാണെന്നും സ്വന്തം നിലയില്‍ എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു 21ന് വൈകുന്നേരത്തോടെ അവസാനമായി ലഭിച്ച അഭിലാഷിന്റെ സന്ദേശം. 

Related News