Loading ...

Home International

മംഖൂട്ട‌് ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ മരണം 81; മരണസംഖ്യ ഉയരും

ഫിലിപ്പീന്‍സിനെ വിറപ്പിച്ച‌് ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റില്‍ മരണസംഖ്യ 81 ആയി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വടക്കന്‍ ഫിലിപ്പീന്‍സില്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടായി. നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഖനനമേഖലയായ ഇറ്റഗോണില്‍ ഉരുള്‍പൊട്ടല്‍ വന്‍ നാശം വിതച്ചു. 59 പേരെ മേഖലയില്‍ കാണാതായി. മംഖൂട്ട‌് ചുഴലിക്കാറ്റില്‍ ചൈനയില്‍ നാലുപേര്‍ മരിച്ചിരുന്നു. ഹോങ്കോങ്ങില്‍ ചുഴലിക്കാറ്റിലും കനത്തമഴയെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു.

Related News