Loading ...

Home Business

അവസരം നല്‍കിയാല്‍ ഇന്ധനവില കുറച്ച്‌ കാണിച്ചു തരാം; ബിജെപിക്കായി പ്രചാരണത്തിന്‌ ഇറങ്ങില്ലെന്നും ബാബാ രാംദേവ്‌

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി യോഗാ ഗുരു ബാബാ രാംദേവ്. തനിക്ക് അവസരം നല്‍കുകയാണ് എങ്കില്‍ പെട്രോളും ഡീസലും 35-45 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്ന് ബാബാ രാംദേവ് പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. വിലക്കയറ്റം തടയുവാനുള്ള തീരുമാനമാണ് മോദി സര്‍ക്കാര്‍ ആദ്യം എടുക്കേണ്ടത്. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും ഒപ്പം ഞാനുണ്ട്. എന്നാല്‍ തനിക്ക് ഒരു പാര്‍ട്ടിയും ഇല്ലെന്നും ബാബാന രാംദേവ് പറഞ്ഞു.

ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ബാബാ രാംദേവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നികുതി എടുത്തു കളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് ഇന്ധനം വില്‍ക്കാന്‍ സാധിക്കുമെന്നും, ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ അടിയന്തര നടപടി ഉണ്ടാവണം എന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു.

Related News