Loading ...

Home Europe

യുകെയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റോമിങ് വരുന്നു

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി സര്‍ക്കാര്‍. നോ ഡീല്‍ ബ്രക്‌സിറ്റ് നടപ്പായാല്‍ യുകെയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മൊബൈല്‍ കോളുകള്‍ക്ക് റോമിങ് ചാര്‍ജ് ഈടാക്കും. കോള്‍, ഡേറ്റ എന്നിവയില്‍ റോമിങ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിങ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രക്സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രക്സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Related News