Loading ...

Home National

നികുതി കു​റ​ച്ചു; ആ​ന്ധ്ര​യി​ല്‍ ഇ​ന്ധ​ന വി​ല​യി​ല്‍ ര​ണ്ട് രൂ​പ​യു​ടെ ഇ​ടി​വ്

അ​മ​രാ​വ​തി: ഇ​ന്ധ​ന വി​ല കു​തി​ച്ച്‌ ഉ​യ​ര്‍​ന്ന​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന വി​ല​യി​ന്മേ​ല്‍ ചു​മ​ത്തു​ന്ന മു​ല്യ​വ​ര്‍​ധ​ന നി​കു​തി (വാ​റ്റ്) കു​റ​ച്ചു. ഇ​തോ​ടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ ര​ണ്ട് രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് പു​തി​യ നി​ര​ക്ക് നി​ല​വി​ല്‍ വ​രും. ര​ണ്ട് ശ​ത​മാ​നം നി​കു​തി​യാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ 1120 കോ​ടി​യു​ടെ ന​ഷ്ടം ഖജ​നാ​വി​നു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും ഇ​ന്ധ​ന വി​ല​യു​ടെ നി​കു​തി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജ​സ്ഥാ​നി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും 2.50 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്

Related News